'റാഷിദ് ഖാനെ നേരിടാന്‍ സഞ്ജു വേണം, മൂന്നാമത് കളിപ്പിക്കണം'; പിന്തുണച്ച് മുന്‍ താരം

ടീമില്‍ ഗില്‍ ഉള്‍പ്പെട്ടതോടെ ടി20യിലെ സഞ്ജുവിന്റെ ഒപ്പണ്‍ സ്ഥാനം നഷ്ടമായേക്കും.
Sanju Samson
സഞ്ജു എപി
Updated on
1 min read

മുംബൈ: ഏഷ്യാ കപ്പില്‍ തിലക് വര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണെ മൂന്നാം നമ്പരില്‍ ബാറ്റിങ്ങിന് ഇറക്കണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. ഈ മാസം 10-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ബാറ്റിങ് ഓര്‍ഡറില്‍ വന്‍ ട്വിസറ്റ് പ്രതീക്ഷിക്കണം. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയതോടെ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഗില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ടീമില്‍ ഗില്‍ ഉള്‍പ്പെട്ടതോടെ ടി20യിലെ സഞ്ജുവിന്റെ ഒപ്പണ്‍ സ്ഥാനം നഷ്ടമായേക്കും. എന്നാല്‍ തിലക് വര്‍മയെ മാറ്റിനിര്‍ത്തി സഞ്ജുവിനെ വണ്‍ഡൗണായി പരിഗണിക്കണമെന്നാണ് കൈഫിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന എല്ലാ ട്വന്റി20 മത്സരങ്ങളിലും സഞ്ജുവും അഭിഷേക് ശര്‍മയുമായിരുന്നു ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഓപ്പണറായാല്‍ സഞ്ജുവിന് ബാറ്റിങ് ക്രമത്തില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വണ്‍ഡൗണാക്കണമെന്ന് കൈഫ് പറഞ്ഞത്.

Sanju Samson
14 ടീമുകള്‍, ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് പത്തുലക്ഷം രൂപ, കേരള ടി20 ചെസ് ലീഗിന് ശനിയാഴ്ച തുടക്കമാകും

കഴിഞ്ഞ വര്‍ഷം സഞ്ജു മൂന്ന് ടി20 സെഞ്ച്വറികള്‍ നേടി, ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമായിരുന്നു അവ. കേരള ക്രിക്കറ്റ് ലീഗിലും താരം മികച്ച ഫോമിലാണ്. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെ പോലുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ബെസ്റ്റ് ഒപ്ഷന്‍ സഞ്ജു സാംസണ്‍ തന്നെയാണെന്നും കൈഫ് പറഞ്ഞു. പ്രത്യേകിച്ച് റാഷിദ് ഖാന്റെ കാലിബറുള്ള ഒരു ബൗളറെ നേരിടുമ്പോള്‍, ഐപിഎല്ലിലെ മികച്ച 10 സിക്സ് ഹിറ്ററുകളില്‍ ഒരാളാണ് സഞ്ജു. അതുകൊണ്ടാണ് റാഷിദ് ഖാന്‍ മധ്യ ഓവറുകളില്‍ പന്തെറിയാന്‍ വരുമ്പോള്‍, സഞ്ജുവിനെക്കാള്‍ മികച്ച താരം ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നതെന്നും കൈഫ് പറഞ്ഞു.

'ദക്ഷിണാഫ്രിക്കയില്‍ കഠിനമായ ബാറ്റിങ് സാഹചര്യങ്ങളില്‍ സഞ്ജു ഓപ്പണറായി രണ്ട് സെഞ്ച്വറികള്‍ നേടി പേസും സ്പിന്നും നന്നായി സഞ്ജു കളിക്കുന്നു, ഐപിഎല്ലില്‍ അദ്ദേഹം എല്ലാ വര്‍ഷവും സഞ്ജു 400-500 റണ്‍സ് നേടുന്നു, ഐപിഎലില്‍ കൂടുതല്‍ സിക്‌സടിക്കുന്ന താരങ്ങളില്‍ ആദ്യ പത്തില്‍ സഞ്ജുവുണ്ടാകും' കൈഫ് പറഞ്ഞു.

Sanju Samson
ഏഷ്യന്‍ കപ്പ് യോഗ്യത; ഗോളടിച്ച് മുഹമ്മദ് സുഹൈല്‍, ഇന്ത്യക്ക് വിജയ തുടക്കം
Summary

Former India batter Mohammad Kaif has backed Sanju Samson to bat at No.3 ahead of Tilak Varma in the upcoming Asia Cup 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com