വിജയം ആഘോഷിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
വിജയം ആഘോഷിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം; ക്വാമി പെപ്രയ്ക്ക് ഇരട്ട ഗോള്‍

ക്വാമി പെപ്രയുടെ ഇരട്ടഗോളാണ് കരുത്തായത്. മുഹമ്മദ് ഐമേനും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.
Published on


ഭുവനേശ്വര്‍:  കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഷില്ലോങ് ലജോങ്ങിനെതിരെ 3-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ക്വാമി പെപ്രയുടെ ഇരട്ടഗോളാണ് കരുത്തായത്. മുഹമ്മദ് ഐമേനും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ റെനാന്‍ പൗളീന്യോയാണ് ഷില്ലോങ്ങിന്റെ ആശ്വാസം നേടിയത്. 

ഐഎസ്എല്ലില്‍ ഒന്നാമതുള്ള ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളത്തിലെത്തിയത്. ഗോള്‍വലയ്ക്ക് പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ചിന് വിശ്രമം നല്‍കി. മത്സരത്തിന്റെ 14ാം മിനിറ്റിലാണ് പെപ്ര ആദ്യ ഗോള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ പാസ് വലയിലെത്തിക്കുകയായിരുന്നു.26ാം മിനിറ്റില്‍ പെപ്ര വീണ്ടും വലകുലുക്കിയതാടെ ബ്ലാസ്റ്റേഴ്‌സ് 2 ഗോളിന് മുന്നിലെത്തി. എന്നാല്‍ 28ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഷില്ലോങ് തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ സ്‌കോര്‍ 2-1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ ദെയ്സുകെ സകായ് നല്‍കിയ പാസില്‍ മുഹമ്മദ് അയ്മന്‍ ഗോള്‍ നേടി. പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് 3-1ന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. 15ന് ജംഷഡ്പുര്‍ എഫ്സിയുമായാണ് അടുത്ത മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com