ധനഞ്ജയ സിൽവ 'ഔട്ട്', കാമിന്ദു മെൻഡിസ് 'ഇൻ'! ടീം 'അഴിച്ചു പണിത്' ശ്രീലങ്ക

പരിചയസമ്പത്ത് കാമിന്ദുവിന് തുണയായി
Kamindu Mendis in Sri Lanka T20 World Cup Team
Kamindu Mendisx
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ 15 അംഗ ടീമില്‍ ശ്രദ്ധേയ മാറ്റവുമായി സഹ ആതിഥേയര്‍ കൂടിയായ ശ്രീലങ്ക. പരിചയ സമ്പന്നനായ ധനഞ്ജയ ഡി സില്‍വയെ ശ്രീലങ്ക ടീമില്‍ നിന്നു ഒഴിവാക്കി. പകരം കാമിന്ദു മെന്‍ഡിസിനെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 15 അം​ഗ സംഘത്തെ ശ്രീലങ്ക പ്രഖ്യാപിച്ചു.

സമീപ കാലത്തെ മോശം ഫോമാണ് ധനഞ്ജയ ഡി സില്‍വയ്ക്ക് തിരിച്ചടിയായത്. 35 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാമിന്ദു മെന്‍ഡിസ് ഈ ഫോര്‍മാറ്റില്‍ 540 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 124.71. താരത്തിന്റെ പരിചയ സമ്പത്തും മികവും മധ്യനിര ബാറ്റിങിനെ ശക്തിപ്പെടുത്തുമെന്നു കണ്ടാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്.

ദസുന്‍ ഷനകയാണ് ലങ്കയുടെ നായകന്‍. താരത്തിന്റെ ക്യാപ്റ്റന്‍സി മികവും ഓള്‍റൗണ്ട് കരുത്തും ടീമിനു സന്തുലിതാവസ്ഥ നല്‍കുന്നു. ഷനകയെ കൂടാതെ പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, പരിചയ സമ്പന്നനായ കുശാല്‍ പെരേര എന്നിവര്‍ക്കൊപ്പം കാമിന്ദു മെന്‍ഡിസ് കൂടി ചേരുമ്പോള്‍ ബാറ്റിങ് നിരയ്ക്ക് ആഴം കൂടുമെന്ന കണക്കുകൂട്ടലും ലങ്കന്‍ തീരുമാനത്തിനു ആക്കം കൂട്ടി.

Kamindu Mendis in Sri Lanka T20 World Cup Team
ജിയോ ഹോട്‌സ്റ്റാറിനെ 'വെട്ടി'; ഐഎസ്എല്‍ ലൈവ് കാണാം 'ഫാന്‍കോഡ്' ആപ്പിലൂടെ

കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ യുവ താരം പവന്‍ രത്‌നായകയേയും ലങ്ക 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ താരം 121 റണ്‍സെടുത്തു കളം വാണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ താരം 22 പന്തില്‍ 40 റണ്‍സ് അടിച്ചതും സെലക്ടര്‍മാര്‍ പരിഗണിച്ചു.

ശ്രീലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കാമില്‍ മിഷാര, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, പവന്‍ രത്‌നായകെ, ദുനിത് വെള്ളാലഗെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, ഇഷാന്‍ മലിംഗ.

Kamindu Mendis in Sri Lanka T20 World Cup Team
തിലക് വര്‍മ 24 പന്തില്‍ 3 ഫോര്‍, 2 സിക്‌സ് 38 റണ്‍സ്; ഇന്ത്യ ഹാപ്പി! ആദ്യ സന്നാഹത്തില്‍ യുഎസ്എയെ വീഴ്ത്തി
Summary

Sri Lanka have recalled Kamindu Mendis to their T20 World Cup squad despite his modest returns in the format

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com