എന്നെ ഔട്ടാക്കാന്‍ ബൗളര്‍ വേണ്ട, ഞാന്‍ തന്നെ മതിയെന്ന് കെയ്ന്‍ വില്ല്യംസന്‍! (വിഡിയോ)

മൂന്നാം ടെസ്റ്റില്‍ ആരാധകരെ അമ്പരപ്പിച്ച് വില്ല്യംസന്റെ പുറത്താകല്‍
Kane Williamson kicks ball onto stumps
കെയ്ന്‍ വില്ല്യംസന്‍ സ്വയം ഔട്ടാകുന്നുപിടിഐ
Updated on
1 min read

ഹാമില്‍ട്ടന്‍: ഇങ്ങനെ പുറത്താകുമെന്നു കെയ്ന്‍ വില്ല്യംസന്‍ കരുതിയിട്ടുണ്ടാകില്ല. പന്ത് സ്റ്റംപില്‍ തട്ടാതിരിക്കാന്‍ കാണിച്ച അതിബുദ്ധി അബദ്ധമായി മാറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മികവോടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് വില്ല്യംസന്‍ അപ്രതീക്ഷിതമായി ഔട്ടായത്. ഔട്ടായ രീതിയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

മാത്യു പോട്‌സിന്റെ ഓവറിലാണ് സംഭവം. താരം എറിഞ്ഞ പന്ത് വില്ല്യംസന്റെ ബാറ്റിലും പാഡിലുമായി തട്ടി പിന്നിലേക്ക് പോയി. വില്ല്യംസന്‍ പെട്ടെന്നു തന്നെ തിരിഞ്ഞ് പന്ത് സ്റ്റംപില്‍ തട്ടരുതെന്നു വിചാരിച്ച് കാല്‍ ഉപയോഗിച്ചു പുറത്തേക്ക് തട്ടിക്കളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്ത് നേരെ കൊണ്ടത് സ്റ്റംപില്‍ തന്നെ. വില്ല്യംസന്‍ അങ്ങനെ സ്വയം ഔട്ടായി മടങ്ങി!

63 പന്തില്‍ 117, റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ശതകം; പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആദ്യം ബാറ്റിങ് തുടങ്ങിയ കിവികള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന നിലയിലാണ്. മികച്ച തുടക്കം ലഭിച്ച ശേഷം ന്യൂസിലന്‍ഡ് തകരുകയായിരുന്നു.

ക്യാപ്റ്റന്‍ ടോം ലാതം (63), സഹ ഓപ്പണര്‍ വില്‍ യങ് (42), മൂന്നാമനായി എത്തിയ കെയ്ന്‍ വില്ല്യംസന്‍ (44) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികള്‍ 105 റണ്‍സില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 50 റണ്‍സുമായി മിച്ചല്‍ സാന്റ്‌നര്‍ ക്രീസിലുണ്ട്.

ഇംഗ്ലണ്ടിനായി മാത്യു പോട്‌സ്, ഗസ് അറ്റ്കിന്‍സന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ബെന്‍ സ്‌റ്റോക്‌സ് ഒരു വിക്കറ്റടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhilash Pillai
Parvathy Krishna
Parvathy
Kichu Sudhi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com