KCL 2025: Adani Trivandrum Royals set a target of 174 runs against Calicut Globstars
KCL 2025 x

ക്യാപ്റ്റന്റെ നിര്‍ണായക ഇന്നിങ്‌സ്; കാലിക്കറ്റിനു മുന്നില്‍ 174 റണ്‍സ് ലക്ഷ്യം വച്ച് റോയല്‍സ്

ട്രിവാൻഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദിന് അര്‍ധ സെഞ്ച്വറി
Published on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനു മുന്നില്‍ 174 റണ്‍സ് വിജയ ലക്ഷ്യം വച്ച് ട്രിവാൻഡ്രം റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് കണ്ടെത്തി.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ കാലിക്കറ്റ് ആദ്യ ജയം തേടിയാണ് മൂന്നാം പോരിനിറങ്ങിയത്. രണ്ട് കളില്‍ ഓരോ ജയവും തോല്‍വിയുമായി നില്‍ക്കുന്ന റോയല്‍സ് രണ്ടാം ജയം ലക്ഷ്യമിടുന്നു.

54 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 78 റണ്‍സ് വാരിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ മിന്നും ബാറ്റിങാണ് റോയല്‍സിനു തുണയായത്. 3 സിക്‌സുകള്‍ സഹിതം 12 പന്തില്‍ 23 റണ്‍സെടുത്ത് സഹ ഓപ്പണര്‍ സുബിന്‍ എസും തിളങ്ങി.

KCL 2025: Adani Trivandrum Royals set a target of 174 runs against Calicut Globstars
'അതെ, അയാള്‍ നിശബ്ദനായിരുന്നു... 16,217 പന്തുകളിലുണ്ട് പോരാളിയുടെ ചരിത്രം... നന്ദി പൂജി!'

അബ്ദുല്‍ ബാസിതാണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 24 റണ്‍സെടുത്തു.

കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 3 വിക്കറ്റുകള്‍ വീഴ്ത്തി. മോനു കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. മനു കൃഷ്ണന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

KCL 2025: Adani Trivandrum Royals set a target of 174 runs against Calicut Globstars
വാംഖഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും
Summary

KCL 2025: Calicut, who have lost two matches in a row, are looking for their first win in the third match. Royals, who have won and lost one match in their last two matches, are aiming for their second win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com