അസ്ഹറുദ്ദീന് അര്‍ധ സെഞ്ച്വറി; തൃശൂരിന് മുന്നില്‍ 152 റണ്‍സ് ലക്ഷ്യം വച്ച് ആലപ്പി

സിബിന്‍ ഗിരീഷിന് 4 വിക്കറ്റുകള്‍
KCL 2025: Alleppey Ripples vs Thrissur Titans
KCL 2025x
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 152 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് സ്വന്തമാക്കി.

വിക്കറ്റ് കീപ്പര്‍ ബാറ്ററും നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ കാത്തു. താരം 38 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 56 റണ്‍സെടുത്തു.

KCL 2025: Alleppey Ripples vs Thrissur Titans
4 ഓവർ, 1 മെയ്ഡൻ, 13 റൺസ്, 3 വിക്കറ്റ്! കളി 'നിർണയിച്ച' അഖിൻ സത്താറിന്റെ ബൗളിങ്

23 പന്തില്‍ 30 റണ്‍സെടുത്തു പുറത്താകാതെ നിന്ന ശ്രീരൂപാണ് പൊരുതിയ മറ്റൊരാള്‍. താരം 3 ഫോറും ഒരു സിക്‌സും തൂക്കി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

തൃശൂരിനായി സിബിന്‍ എസ് ഗിരീഷ് 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ആനന്ദ് ജോസഫ് രണ്ട് വിക്കറ്റെടുത്തു.

KCL 2025: Alleppey Ripples vs Thrissur Titans
തോക്കെടുത്ത് വെടി പൊട്ടിച്ച് ഇവാൻ ആശാൻ! ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് വിനീത് ശ്രീനിവാസന്റെ 'കരം' പിടിച്ച് സിനിമയിൽ
Summary

KCL 2025: Thrissur Titans set a target of 152 runs to win against Alleppey Ripples in today's first match of the Kerala Cricket League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com