ജയിക്കാന്‍ മറന്ന് ട്രിവാന്‍ഡ്രം റോയല്‍സ്; വീണ്ടും നാണക്കേട്; ഇത്തവണ തകര്‍ത്തത് ഏരീസ് കൊല്ലം

സീസണില്‍ എട്ട് കളിയില്‍ ഒരു ജയം മാത്രം
Sachin Baby and Vishnu Vinod batting together
സച്ചിൻ ബേബി, വിഷ്ണു വിനോദ് (KCL 2025) x
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ നാലാം വിജയം സ്വന്തമാക്കി നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ ഏരീസ് കൊല്ലം ഏഴാം തോല്‍വിയിലേക്കാണ് തള്ളിയിട്ടത്. റോയല്‍സിന്റെ എട്ട് കളിയിലെ ഏഴാം തോല്‍വിയാണിത്. സീസണില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കുള്ളത്. ഏഴ് വിക്കറ്റിനാണ് കൊല്ലം വിജയം പിടിച്ചത്. ജയത്തോടെ കൊല്ലം രണ്ടാം സ്ഥാനത്തേക്ക് കയറി.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്ലം 17.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 181 റണ്‍സ് കണ്ടെത്തിയാണ് ജയം തൊട്ടത്. ഏഴ് കളിയില്‍ നാലാം ജയമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്ക്.

ബാറ്റെടുത്തവരെല്ലാം കൊല്ലത്തിനായി തിളങ്ങി. 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് നായരാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 20 പന്തില്‍ 33 റണ്‍സും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 25 പന്തില്‍ 46 റണ്‍സും ആഷിക് മുഹമ്മദ് 8 പന്തില്‍ 23 റണ്‍സും നേടി. ഷറഫുദ്ദീന്‍ 6 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. താരം രണ്ട് സിക്‌സുകള്‍ പറത്തി.

Sachin Baby and Vishnu Vinod batting together
ദുലീപ് ട്രോഫി; പശ്ചിമ മേഖല- മധ്യ മേഖല, ഉത്തര മേഖല- ദക്ഷിണ മേഖല സെമി

ആദ്യം ബാറ്റിങ് തുടങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിനായി ഒരിക്കല്‍ കൂടി ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണപ്രസാദ് ടോപ് സ്‌കോററായി. താരം 35 റണ്‍സെടുത്തു.

സഹ ഓപ്പണര്‍ വിഷ്ണു രാജും ഭേദപ്പെട്ട ബാറ്റിങ് നടത്തി. താരം 25 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 33 റണ്‍സടിച്ചു. അഞ്ചാമനായി എത്തിയ സഞ്ജീവ് സതീശനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 34 റണ്‍സ് വാരി. 17 പന്തില്‍ 26 റണ്‍സടിച്ച നിഖില്‍, 16 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന അഭിജിത് പ്രവീണ്‍ എന്നിവരാണ് ട്രിവാന്‍ഡ്രത്തിനായി തിളങ്ങിയ മറ്റുള്ളവര്‍.

കൊല്ലത്തിനായി വിജയ് വിശ്വനാഥാണ് ബൗളിങില്‍ തിളങ്ങിയത്. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഏദന്‍ ആപ്പിള്‍, അമല്‍ എജി, അജയ്ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Sachin Baby and Vishnu Vinod batting together
31 പന്തിൽ 66, 42 പന്തിൽ 65; തുടരുന്നു, 'വിനൂപ് ബ്രില്ല്യൻസ്'
Summary

KCL 2025: Defending champions Aries Kollam Sailors secured their fourth win in the Kerala Cricket League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com