ആനന്ദിന്റെ അര്‍ധ സെഞ്ച്വറി, 14 പന്തില്‍ 39 അടിച്ച് അര്‍ജുന്‍; കൊച്ചിയ്ക്ക് ജയിക്കാന്‍ 173 റണ്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലു ടൈഗേഴ്‌സിനു മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് തൃശൂര്‍ ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.
54 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 70 റണ്‍സെടുത്ത ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. അര്‍ജുന്‍ എകെ 14 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 39 റണ്‍സെടുത്ത് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിക്കുന്ന നിര്‍ണായക ബാറ്റിങുമായി കളം വാണു. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
കൊച്ചിക്കായി ശ്രീഹരി എസ് നായര്‍, കെഎം ആസിഫ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോബിന്‍ ജോയ് 2 വിക്കറ്റെടുത്തു. രാകേഷ് കെജെ ഒരു വിക്കറ്റെടുത്തു.
KCL 2025: Thrissur Titans set a target of 173 runs against Kochi Blue Tigers in the Kerala Cricket League.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

