തൂക്കിയത് 7 സിക്സുകൾ, 30 പന്തിൽ 66; ഇംപാക്റ്റ് പ്ലെയർ, കൈഫിന്റെ വൺ മാൻ ഷോ!

ആലപ്പി റിപ്പിൾസിന് സീസണിലെ ആദ്യ ജയം സമ്മാനിച്ച് കളിയിലെ താരം
Mohammad Kaif's batting
മുഹമ്മദ് കൈഫിന്റെ ബാറ്റിങ് (KCL 2025)
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ വിജയത്തിലേക്ക് നയിച്ചത് മുഹമ്മദ് കൈഫിന്റെ ഒറ്റയാൾ പ്രകടനം. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആലപ്പിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ വന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി മുഹമ്മദ് കൈഫ് ക്രീസിൽ ഉറച്ചുനിന്നു.

30 പന്തുകൾ നേരിട്ട കൈഫ്, ഒരു ഫോറും ഏഴ് കൂറ്റൻ സിക്സറുകളുമടക്കം 66 റൺസാണ് അടിച്ചുകൂട്ടിയത്. കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായകമായി.

Mohammad Kaif's batting
മുഹമ്മദ് കൈഫ് രക്ഷകൻ! രണ്ടാം സീസണിലെ ആദ്യ വിജയവുമായി ആലപ്പി റിപ്പിൾസ്

12ാം ഓവറിലാണ് കൈഫ് ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റൺസെന്ന നിലയിൽ തകർച്ച് മുന്നിൽ കണ്ടു നിൽക്കുകയായിരുന്നു റിപ്പിൾസ്. ജയിക്കാൻ വേണ്ടത് 50 പന്തുകളിൽ 94 റൺസ്. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ സിക്സുകളിലൂടെ കൈഫ് സ്കോറുയർത്തി. ആറാം വിക്കറ്റിൽ അക്ഷയ് ടി കെയുമായി ചേർന്ന് കൈഫ് 72 റൺസാണ് കൂട്ടിച്ചേർത്തത്.

പ്ലെയിംഗ് ഇലവനിൽ ഇല്ലാതിരുന്ന കൈഫ്, രാഹുൽ ചന്ദ്രന് പകരക്കാരനായി ഇറങ്ങിയാണ് ടീമിന്റെ രക്ഷകനായത്. നേരത്തെ കെസിഎൽ ഈഗിൾസിനും, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിനും വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് കൈഫ്.

Mohammad Kaif's batting
വീണ്ടും തകര്‍പ്പന്‍ ബാറ്റിങുമായി വിഷ്ണു വിനോദ്; അനായാസ വിജയവുമായി കൊല്ലം
Summary

KCL 2025: Mohammad Kaif remained steadfast at the crease, fighting a one-man battle when the top batsmen were unable to make significant contributions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com