ജയം, രണ്ടാം സ്ഥാനക്കാരായി തൃശൂര്‍ ടൈറ്റന്‍സ് സെമിയില്‍

തോറ്റെങ്കിലും കാലിക്കറ്റ് നാലാം സ്ഥാനക്കാരായി അവസാന നാലില്‍
Anand Krishnan batting
ആനന്ദ് കൃഷ്ണൻ (KCL 2025)x
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ വീഴ്ത്തി. അവര്‍ 4 വിക്കറ്റ് വിജയം പിടിച്ചു. ജയത്തോടെ രണ്ടാം സ്ഥാനക്കാരായി തൃശൂര്‍ സെമി ഉറപ്പിച്ചു. തോറ്റെങ്കിലും കാലിക്കറ്റ് ഗ്ലാബ്‌സ്റ്റാര്‍സ് നാലാം സ്ഥാനക്കാരായും സെമിയിലേക്കെത്തി.

നാളെ നടക്കുന്ന ഒന്നാം സെമിയില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ്- തൃശൂര്‍ ടൈറ്റന്‍സുമായും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്- കാലിക്കറ്റ് ഗ്ലോബ്‌സ്‌സ്റ്റാര്‍സുമായും ഏറ്റുമുട്ടും. അദാനി ട്രിവാന്‍ഡ്രം റോയല്‍സും ആലപ്പി റിപ്പിള്‍സും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. നാളെയാണ് രണ്ട് സെമി പോരാട്ടങ്ങളും.

കാലിക്കറ്റ് മുന്നില്‍ വച്ച 166 റണ്‍സ് ലക്ഷ്യം തൃശൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്ത് മറികടന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു.

34 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 60 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഷോന്‍ റോജര്‍ 15 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സെടുത്തു. 35 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 44 റണ്‍സെടുത്ത അജു പൗലോസാണ് തൃശൂരിനായി തിളങ്ങിയ മറ്റൊരാള്‍.

Anand Krishnan batting
കാഫ നേഷന്‍സ് കപ്പ്; ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം ഗോളില്ലാ സമനില

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് മികച്ച തുടക്കം കിട്ടി കരുത്തോടെ മുന്നേറുന്നതിനിടെ പെട്ടെന്നു തകര്‍ച്ചയിലേക്ക് വീണു. ഓപ്പണര്‍മാരായ അമിര്‍ഷ എസ്എന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്നു കാലിക്കറ്റിനു മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീടാണ് അവര്‍ തകര്‍ന്നത്.

67 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 33 റണ്‍സിനിടെ 6 വിക്കറ്റുകള്‍ കൂടി അതിവേഗം നഷ്ടമായി. പിന്നീട് ഏഴാം വിക്കറ്റില്‍ സച്ചിന്‍ സുരേഷും കൃഷ്ണ ദേവനും ചേര്‍ന്നാണ് ടീമിനെ വീണ്ടും ട്രാക്കിലാക്കിയത്.

രോഹന്‍ കുന്നുമ്മല്‍ 26 പന്തില്‍ 40 റണ്‍സെടുത്തു ടോപ് സ്‌കോററായി. അമീര്‍ഷ 29 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 38 റണ്‍സെടുത്തു. സച്ചിന്‍ സുരേഷ് 2 വീതം സിക്സും ഫോറും സഹിതം 32 റണ്‍സ് കണ്ടെത്തി. കൃഷ്ണ ദേവന്‍ 14 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സും അടിച്ചു.

തൃശൂരിനായി ശരത് പ്രസാദ്, സിബിന്‍ ഗിരീഷ്, അമല്‍ രമേഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദിത്യ വിനോദ് 1 വിക്കറ്റ് സ്വന്തമാക്കി.

Anand Krishnan batting
ഇനി വനിതാ ക്രിക്കറ്റ് ലീ​ഗും! വമ്പൻ പ്രഖ്യാപനവുമായി കെസിഎ; ശനിയാഴ്ച 'എയ്ഞ്ചൽസ്- ക്വീൻസ്' പ്രദർശന പോരാട്ടം
Summary

KCL 2025: Thrissur secured a place in the semi-finals as second place with the win. Despite the loss, Calicut Globestars also reached the semi-finals as fourth place.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com