വിഷ്ണുവും സച്ചിനും ചേര്‍ന്ന് തൂക്കിയത് 16 സിക്‌സുകള്‍! റണ്‍ മല തീര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്‌സ്

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു ജയിക്കാന്‍ 237 റണ്‍സ്
KCL 2025: Vishnu and Sachin hit 16 sixes together!
സച്ചിൻ ബേബിയും വിഷ്ണു വിനോദും (KCL 2025)
Updated on
1 min read

തിരുവനന്തപുരം: വെടിക്കെട്ട് ബാറ്റിങുമായി കത്തിപ്പടര്‍ന്ന് നിലവിലെ ചാംപ്യന്‍മാരായ എരീസ് കൊല്ലം സെയിലേഴ്‌സ്. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു മുന്നില്‍ 237 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യം വച്ച് കൊല്ലം. ആദ്യം ബാറ്റിങിനു ഇറങ്ങിയ കൊല്ലം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 236 റണ്‍സ് അടിച്ചുകൂട്ടി.

രണ്ട് സെഞ്ച്വറികള്‍ നഷ്ടമായത് മാത്രമാണ് അവര്‍ക്ക് നിരാശ സമ്മാനിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദ് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കട്ടയ്ക്ക് പിന്തുണ നല്‍കി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലായത് കൊല്ലത്തിന് ഇരട്ടി മധുരമായി. ഇരുവര്‍ക്കുമാണ് സെഞ്ച്വറി നഷ്ടമായത്.

KCL 2025: Vishnu and Sachin hit 16 sixes together!
കത്തിക്കയറി അഖിലും സല്‍മാനും; സീസണിലെ ആദ്യ ജയം ത്രില്ലറില്‍; ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്

വിഷ്ണു വിനോദ് 41 പന്തില്‍ 10 സിക്‌സും 3 ഫോറും സഹിതം 94 റണ്‍സെടുത്തു മടങ്ങി. സച്ചിന്‍ ബേബി 44 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 91 റണ്‍സും കണ്ടെത്തി.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ജെറിന്‍ പിഎസ് 2 വിക്കറ്റെടുത്തു. അഖിന്‍ സത്താര്‍, ക്യാപ്റ്റന്‍ സാലി സാംസണ്‍, കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

KCL 2025: Vishnu and Sachin hit 16 sixes together!
'ഹർദ്ദിക് പാണ്ഡ്യ- രോഹിത് ശർമ ക്യാപ്റ്റൻസി തർക്കം; പ്രശ്നത്തിൽ ബിസിസിഐ ഇടപെട്ടു'; വെളിപ്പെടുത്തൽ
Summary

KCL 2025: Batting first, Kollam scored 236 runs for the loss of only 5 wickets in the allotted overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com