കെസിഎല്‍ ചാംപ്യനെ ഇന്നറിയാം; കൊല്ലത്തിനെതിരെ കൊച്ചി ടൈഗേഴ്‌സ്

മത്സരം വൈകീട്ട് 6.45 ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടക്കും
Kochi Blue Tigers
Kochi Blue Tigers in kcl
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (  കെസിഎല്‍ ) രണ്ടാം സീസണ്‍ ചാംപ്യന്മാരെ ഇന്നറിയാം. നിലവിലെ ജേതാക്കളായ കൊല്ലം സെയ്‌ലേഴ്‌സും കന്നി ഫൈനല്‍ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലാണ് പോരാട്ടം. മത്സരം വൈകീട്ട് 6.45 ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടക്കും.

Kochi Blue Tigers
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബലേങ്കയ്ക്ക് ; തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ കിരീടനേട്ടം

സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. പത്തു മത്സരങ്ങളില്‍ എട്ടിലും ജയിച്ച്, ഓള്‍റൗണ്ട് മികവുമായാണ് സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂടൈഗേഴ്‌സ് കന്നി കിരീടം തേടിയിറങ്ങുന്നത്. പരിചയസമ്പത്തിന്റെ കരുത്തിലാണ് സച്ചിന്‍ബേബി നയിക്കുന്ന കൊല്ലം സെയ്‌ലേഴ്‌സ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

Kochi Blue Tigers
കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍, കൊല്ലത്തിനെതിരെ കിരീട പോരാട്ടം

വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ പത്തുവിക്കറ്റിന്റെ വിജയം നേടിയാണ് കൊല്ലം സെയ്ലേഴ്സ് ഫൈനലിൽ കടന്നത്. ടൈറ്റൻസിനെ 17.1 ഓവറില്‍ വെറും 86 റണ്‍സിന് ഓള്‍ഔട്ടാക്കിയ കൊല്ലം, വെറും 9.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.

Summary

The champions of the second season of the Kerala Cricket League (KCL) are known today. Kollam Sailors will face Kochi Blue Tigers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com