രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

ആദ്യ ഇന്നിങ്‌സിൽ രോഹൻ കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം 171 റൺസിന്റെ ലീഡ് നേടിയിരുന്നു.
Ranji Trophy
Kerala beat Goa by nine wickets in Ranji Trophykca/x
Updated on
1 min read

പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരേ കേരളത്തിന് തകർപ്പൻ ജയം. ഒൻപത് വിക്കറ്റിനാണ് കരുത്തരായ ഗോവയെ കേരളം പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തുകയും 36 റൺസ് നേടുകയും ചെയ്ത അങ്കിത് ശർമയാണ് കളിയിലെ താരം.

Ranji Trophy
'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

ആദ്യ ഇന്നിങ്‌സിൽ രോഹൻ കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം 171 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 199 റൺസിന് എല്ലാവരും പുറത്താകുക ആയിരുന്നു.

ഗോവയ്ക്കായി ദർശൻ മിസൽ 55 റൺസ് നേടിയപ്പോൾ ടീമിലെ സീനിയർ താരങ്ങൾക്ക് കാര്യമായി റൺ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്‌സിൽ കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റും അങ്കിത് ശർമ മൂന്ന് വിക്കറ്റും നേടി.

Ranji Trophy
സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

രണ്ടാം ഇന്നിങ്‌സിൽ 29 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കേരളം 5.5 ഓവറിൽ ലക്ഷ്യം കണ്ടു. സച്ചിൻ ബേബിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. വിജയം നേടിയെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേരളത്തിനാകില്ല. 7 മത്സരത്തിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയും നാല് സമനിലയും ഉൾപ്പെടെ 14 പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം.

Summary

Sports news: Kerala crush Goa by nine wickets in Ranji Trophy, Ankit Sharma shines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com