സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം

ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല.
 CK Nayudu Trophy
Kerala beat Jammu and Kashmir by 88 runs in CK Nayudu Trophy KCA/X
Updated on
1 min read

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.

സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് - 165, രണ്ടാം ഇന്നിങ്സ് - 268.
ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് - 174, രണ്ടാം ഇന്നിങ്സ് - 171.

 CK Nayudu Trophy
ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ

ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൻ്റെ വിജയം വൈകിപ്പിച്ചത്.

63 റൺസെടുത്ത റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിൻ്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവൻ രാജ് മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

 CK Nayudu Trophy
ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം

സി.കെ. നായിഡു ട്രോഫിയിൽ ഈ സീസണിൽ കേരളത്തിൻ്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ഝാർഖണ്ഡുമാണ് കേരളത്തിൻ്റെ എതിരാളികൾ. 30-ന് മേഘാലയയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Summary

Sports news: Kerala beat Jammu and Kashmir by 88 runs in CK Nayudu Trophy U23 match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com