'മജീഷ്യന്‍ ഇന്‍ ചീഫിന്' ആശംസകള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി

കേരള ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്ലും ആരാധകരും തങ്ങളുടെ മധ്യനിര താരത്തിന്‌ ആശംസകള്‍ നേര്‍ന്ന് എത്തി
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Updated on
1 min read

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി. കൂട്ടുകാരി മരിയാനയെയാണ് ലൂണ ജീവിത സഖിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്ലും ആരാധകരും തങ്ങളുടെ മധ്യനിര താരത്തിന്‌ ആശംസകള്‍ നേര്‍ന്ന് എത്തി. 

ഈ ദിവസം ഒരിക്കലും മറിക്കില്ലെന്നും ആ വെള്ള ഡ്രസ്സില്‍ നീ എത്ര സുന്ദരിയായിരിക്കുന്നു എന്നും പറഞ്ഞാണ് ലൂണ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. പിന്നാലെ ബ്ലാസ്റ്റേഴ്‌സും ആരാധകരും വീഡിയോകളും മറ്റുമായി ആശംസ നേര്‍ന്ന് എത്തി. 

പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി ലൂണ അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയിലേക്ക് എത്തുമെന്നാണ് സൂചന. കൊച്ചിയില്‍ ഏതാനും ദിവസം പരിശീലനം നടത്തിയതിന് ശേഷം യുഎഇയിലേക്ക് ബ്ലാസ്റ്റേഴ്‌സ് പറക്കും. സീസണിന് മുന്‍പായി ലൂണയുടെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരുന്നു. ഇതനുസരിച്ച് 2024 വരെ ലൂണ ബ്ലാസ്റ്റേഴ്‌സില്‍ തുടരും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com