ആഷ്‍ലി വെസ്റ്റ്‍വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും?

സീസണിൽ വിജയമില്ലാതെ 6 കളികൾ
Ashley Westwood
Ashley Westwoodx
Updated on
1 min read

കൊച്ചി: സീസണിലെ അതി ദയനീയ പ്രകടനത്തിനു പിന്നാലെ പരിശീലകൻ ഡേവിഡ് കറ്റാലയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിനു പകരം മുൻ ഇ​ഗ്ലീഷ് ഫുട്ബോളറും മുൻ ബം​ഗളൂരു എഫ്സി പരിശീലകനുമായിരുന്ന ആഷ്‍ലി വെസ്റ്റ്‌വുഡിനെ എത്തിക്കുമെന്നു സൂചനകൾ. പഞ്ചാബ് എഫ്സി, എടികെ ടീമുകളേയും നേരത്തെ വെസ്റ്റ്‍വുഡ് പരിശീലിപ്പിച്ചിട്ടുണ്ട്. അഫ്​ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടേയും കോച്ചായിട്ടുണ്ട്.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പരമ ദയനീയമായിരുന്നു. ടീമിനു ഇതുവരെ ജയിക്കാൻ സാധിച്ചില്ല. 6 കളിയിൽ അഞ്ചിലും തോറ്റു. ഒരു കളിയിൽ സമനില പിടിച്ചതു മാത്രമാണ് ആശ്വാസം. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു അടിതെറ്റി. ഇതോടെ ആരാധകരും ടീമിനെ ഏതാണ്ട് കൈവിട്ട അവസ്ഥയാണ്.

ഇന്ത്യൻ താരങ്ങളുടെ കേളീ ശൈലിയും ഇന്ത്യയിലെ സാഹചര്യങ്ങളും കൃത്യമായി അറിയുന്ന ആളാണ് വെസ്റ്റ്‍വുഡ്. ഇതാണ് ഇം​ഗ്ലീഷ് കോച്ചിലേക്ക് ടീമിന്റെ കണ്ണെത്തിയത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള ടാക്റ്റിക്സാണ് വെസ്റ്റ്‍വുഡിന്റേത്. മധ്യനിരയുടെ കരുത്തിൽ കളി മെനയുന്ന ശൈലിക്കും ഇം​ഗ്ലീഷ് പരിശീലകൻ ഊന്നൽ നൽകുന്നു.

Ashley Westwood
ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ)

ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.

യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്‍മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്.

Ashley Westwood
'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ
Summary

Kerala Blasters are in advanced talks with Ashley Westwood to replace David Catala after a poor ISL 2025-26 start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com