സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക്

മേഘാലയയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് പ്രവേശം നേടിയിരുന്നു. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.
Santosh Trophy
Kerala vs Services match in Santosh Trophy postponedKFA/X
Updated on
1 min read

ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ന് നടക്കാനിരുന്ന കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ട കേരളം -സർവീസസ് മത്സരമാണ് അവസാന നിമിഷം മാറ്റിവെച്ചത്. മത്സരം ഞായറാഴ്ച നടക്കുമെന്നും സ്ഥലവും സമയവും അറിയിക്കാമെന്നും സംഘാടകർ അറിയിച്ചു.

Santosh Trophy
രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം

മത്സരത്തിനായി കേരളാ താരങ്ങൾ പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ വിവരം അറിയിക്കുന്നത്. ദിബ്രുഗഢ്-ധെമാജി പാതയിലുളള ഒരു ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇത് കാരണം വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ഇത് മറികടന്ന് ഇരു ടീമുകൾക്കും ഗ്രൗണ്ടിൽ എത്താൻ കഴിയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മത്സരം മാറ്റി വെച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Santosh Trophy
സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം

നേരത്തെ, മേഘാലയയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് പ്രവേശം നേടിയിരുന്നു. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.  ആതിഥേയരായ‍ അസമാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളി. ഫെബ്രുവരി 3നാണ് മത്സരം നടക്കുക.

Summary

Sports news: Kerala vs Services match in Santosh Trophy postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com