ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി അഭിജിത്ത് 

ഗെയിംസിലെ കേരളത്തിന്റെ രണ്ടാം മെഡലാണിത്
ദേശീയ ഗെയിംസ് ഉദ്ഘാടനം/ചിത്രം:  ട്വിറ്റര്‍
ദേശീയ ഗെയിംസ് ഉദ്ഘാടനം/ചിത്രം: ട്വിറ്റര്‍
Updated on: 
1 min read

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ ആദ്യ സ്വർണം കുറിച്ച് കേരളം. പുരുഷന്മാരുടെ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളത്തിന്റെ അഭിജിത്ത് സ്വര്‍ണം നേടി. ഗെയിംസിലെ കേരളത്തിന്റെ രണ്ടാം മെഡലാണിത്. 

നേരത്തെ വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ കേരളത്തിനായി ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കല മെഡൽ നേടിയിരുന്നു. സെമി ഫൈനലില്‍ ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്‌നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്‌നയ്ക്ക് വെങ്കലം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER