ഖാലിദ് ജമില്‍ ജംഷഡ്പുര്‍ എഫ്‌സിയുടെ പുതിയ പരിശീലകന്‍

കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സിയുമായുള്ള പോരാട്ടത്തില്‍ ജംഷഡ്പുര്‍ പരാജയപ്പെട്ടിരുന്നു. 4-1നാണ് അവര്‍ തോല്‍വി വഴങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ജംഷഡ്പുര്‍: ഐഎസ്എല്‍ ടീം ജംഷഡ്പുര്‍ എഫ്‌സി അവരുടെ പുതിയ പരിശീലകനായി ഖാലിദ് ജമിലിനെ നിയമിച്ചു. ഐഎസ്എല്‍ പാതി ദൂരത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്‌കോട്ട് കൂപ്പറെ മാറ്റി ജമിലിനെ ടീം പരിശീലക സ്ഥാനത്ത് എത്തിച്ചത്. 

കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സിയുമായുള്ള പോരാട്ടത്തില്‍ ജംഷഡ്പുര്‍ പരാജയപ്പെട്ടിരുന്നു. 4-1നാണ് അവര്‍ തോല്‍വി വഴങ്ങിയത്. ഇതോടെയാണ് കൂപ്പറിന്റെ കസേര തെറിച്ചത്. പിന്നാലെയാണ് ജമിലിനെ കോച്ചായി എത്തിച്ചത്. 

2016-17 കാലത്ത് ഐസ്വാള്‍ എഫ്‌സിയെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ജമില്‍. ചരിത്രത്തില്‍ ആദ്യമായാണ് വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു ക്ലബ് ഐ ലീഗില്‍ ചാമ്പ്യന്‍മാരായത്. നേരത്തെ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകളെയടക്കം പരിശീലിപ്പച്ചതിന്റെ മുന്‍പരിചയവും ജമിലിനുണ്ട്. 

ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ജംഷഡ്പുര്‍ പത്താം സ്ഥാനത്താണ്. 12 കളികളില്‍ നിന്നു രണ്ട് ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com