'ഫോമില്‍ അല്ലെങ്കിലും മൂന്ന് ഏകദിനവും കെഎല്‍ രാഹുല്‍ കളിക്കണം'; കാരണം ചൂണ്ടി ഗൗതം ഗംഭീര്‍

'രാഹുല്‍ മൂന്ന് ഏകദിനവും കളിക്കണം. കാരണം ബെഞ്ചിലിരിക്കുക എന്നത് അത്ര നല്ല അനുഭവമല്ല'
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
Updated on: 
1 min read

ന്യൂഡല്‍ഹി: ഫോമില്ലാതെ നില്‍ക്കുന്ന കെ എല്‍ രാഹുല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരവും കളിക്കണമെന്ന് ഗൗതം ഗംഭീര്‍. കൂടുതല്‍ അവസരങ്ങള്‍ നല്‍കി മാത്രമേ ഫോമിലേക്ക് അവരെ മടക്കി കൊണ്ടുവരാന്‍ സാധിക്കുകയുള്ളെന്ന് ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

ഒഴിവാക്കുന്നത് അവരെ ഒരുതരത്തിലും സഹായിക്കില്ല. രാഹുല്‍ മൂന്ന് ഏകദിനവും കളിക്കണം. കാരണം ബെഞ്ചിലിരിക്കുക എന്നത് അത്ര നല്ല അനുഭവമല്ല എന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ നാലിലും രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ഫോമിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 

ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതായിരുന്നു രാഹുല്‍ എങ്കിലും ഫോമില്ലായ്മ ഇന്ത്യന്‍ ടീമിലെ സ്ഥാനവും ഇളക്കുകയാണ്. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന് കോഹ് ലി പറഞ്ഞു കഴിഞ്ഞു. ഇതോടെ രാഹുല്‍ മധ്യനിരയിലേക്ക് വരേണ്ടതായി വരും. എന്നാല്‍ രാഹുലിന് പകരം ഫോമില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്നതും കണ്ടറിയണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com