കോഹ്‌ലിയുടേയും രജത്തിന്റേയും അര്‍ധ ശതകം തുണച്ചു; ഗുജറാത്തിന് 171 റണ്‍സ് വിജയ ലക്ഷ്യം

ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍പില്‍ 171 റണ്‍സ് വിജയ ലക്ഷ്യം വെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on: 
1 min read

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍പില്‍ 171 റണ്‍സ് വിജയ ലക്ഷ്യം വെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോഹ്‌ലി, രജത് എന്നിവരുടെ അര്‍ധ ശതകമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിനെ തുണച്ചത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 170 റണ്‍സിലെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ഡുപ്ലസിസിനെ നഷ്ടമായി. 4 പന്തില്‍ ഡക്കായാണ് ഡുപ്ലെസിസ് മടങ്ങിയത്. എന്നാല്‍ കോഹ്‌ലിയും രജത്തും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തി ബാംഗ്ലൂര്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. 

മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗണ്‍ഡായി വിരാട് കോഹ്‌ലി

53 പന്തില്‍ നിന്ന് ആറ് പോറും ഒരു സിക്‌സും അടിച്ച് 58 റണ്‍സുമായാണ് കോഹ് ലി മടങ്ങിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗണ്‍ഡായി. 32 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി 52 റണ്‍സ് നേടിയാണ് രജത് മടങ്ങിയത്. മാക്‌സ് വെല്‍ 18 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 33 റണ്‍സ് നേടി മടങ്ങി. 

ഗുജറാത്ത് ടൈറ്റന്‍സില്‍ യഷ് ദയാലിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ പ്രദീപ് സംഗ്‌വന്‍ ബൗളിങ്ങില്‍ മികവ് കാണിച്ചു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com