'കണ്ണീരണിഞ്ഞ് നിന്ന എനിക്ക് കോഹ്‌ലി ഒരു സമ്മാനം തന്നു, അച്ഛന്‍ നല്‍കിയ ചരട്'; സച്ചിന്‍ പറയുന്നു

അവിടെ വെച്ച് വിരാട് കോഹ്‌ലി തന്റെ കണ്ണ് നനയിച്ചതിനെ കുറിച്ച് പറയുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇപ്പോള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: 2013ന് സച്ചിന്‍ ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ആരാധകര്‍ കണ്ണീരണിഞ്ഞാണ് അത് കണ്ടത്. എന്നാല്‍ അവിടെ വെച്ച് വിരാട് കോഹ്‌ലി തന്റെ കണ്ണ് നനയിച്ചതിനെ കുറിച്ച് പറയുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇപ്പോള്‍. 

അന്ന് ഒരിടത്ത് ഞാന്‍ തനിച്ച് ഇരുന്ന് കണ്ണീര്‍ തുടക്കുകയായിരുന്നു. അപ്പോള്‍ കോഹ് ലി എന്റെ അടുത്തേക്ക് വന്നു. അച്ഛന്‍ അവന് നല്‍കിയിരുന്ന വളരെ പവിത്രമായ ഒരു ചരട് എനിക്ക് സമ്മാനമായി നല്‍കി, സച്ചിന്‍ പറയുന്നു. 

എന്നാല്‍ ഞാന്‍ അത് വാങ്ങി കുറച്ച് സമയം കൈകളില്‍ വെച്ചതിന് ശേഷം കോഹ്‌ലിക്ക് തിരിച്ചു നല്‍കി.ഇത് വിലമതിക്കാനാവാത്തതാണ്. മറ്റാരുടേയും കൈകളില്‍ അല്ല. നിനക്ക് അവകാശപ്പെട്ടതാണ് ഇത്. അവസാന ശ്വാസം വരെ നീ ഇത് സൂക്ഷിക്കണം. ഇത് തന്റെ ഓര്‍മയില്‍ എന്നും ഉണ്ടാവും എന്നും ഞാന്‍ കോഹ് ലിയോട് പറഞ്ഞു...

സച്ചിന് നല്‍കിയ സമ്മാനത്തെ കുറിച്ച് കോഹ്‌ലി

സച്ചിന് ചരട് നല്‍കിയതിനെ കുറിച്ച് കോഹ്‌ലിയും പ്രതികരിച്ചിരുന്നു. അന്ന് കോഹ്‌ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ഞങ്ങള്‍ ഇന്ത്യയിലുള്ളവര്‍ സാധാരണ കൈത്തണ്ടയില്‍ ചരട് കെട്ടാറുണ്ട്. അച്ഛന്‍ കെട്ടിയിരുന്ന ഒരു ചരട് എനിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ അത് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. അതിനേക്കാള്‍ മൂല്യമേറിയ മറ്റൊന്നുമില്ല എന്ന ചിന്തയിലാണ് ഞാന്‍ അത് സച്ചിന് സമ്മാനമായി നല്‍കിയത് എന്നും കോഹ് ലി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com