മുംബൈ: ലണ്ടനിലേക്ക് പറക്കുന്നതിന് മുൻപ് ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും കോച്ച് രവി ശാസ്ത്രിയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഓൺലൈൻ വഴിയുള്ള പ്രസ് കോൺഫറൻസ് ആരംഭിക്കുന്നതിന് മുൻപ് ലൈവ് ആയത് അറിയാതെ കോഹ് ലിയും ശാസ്ത്രിയും തമ്മിൽ നടത്തുന്ന ചർച്ചയാണ് ഇപ്പോൾ വൈറലാവുന്നത്.
ലൈവ് ഓൺ ആയെന്ന് അറിയാതെയാണ് കോഹ് ലിയും ശാസ്ത്രിയും സംസാരിക്കുന്നത്. ഇരുവരുടേയും സംസാരത്തിൽ നിന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് കണക്കു കൂട്ടിയെടുക്കാനാണ് ആരാധകരുടെ ശ്രമം. ഇവരുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നത് പേസ് നിരയിലേക്ക് മുഹമ്മദ് സിറാജും സതാംപ്ടണിൽ ഇറങ്ങും എന്നാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ മുൻതൂക്കം ന്യൂസിലാൻഡിനാണെന്ന വാദങ്ങൾ കോഹ് ലി തള്ളി. ഓസ്ട്രേലിയയിൽ ഓസ്ട്രേലിയക്ക് എന്തുകൊണ്ട് സാഹചര്യങ്ങളുടെ ആനുകൂല്യം കിട്ടിയില്ല എന്നായിരുന്നു കോഹ് ലിയുടെ ചോദ്യം. ഓരോ സെഷനിലും ഓരോ മണിക്കൂറിലും മികവ് കാണിക്കുന്നവർ ചാമ്പ്യൻഷിപ്പ് ജയിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഇപ്പോൾ. ഇത് സാഹചര്യങ്ങളോട് ഇണങ്ങാൻ കിവീസിനെ സഹായിക്കും എന്ന വിലയിരുത്തൽ ശക്തമാണ്. എന്നാൽ ഫ്രഷായി വരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള വാദങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates