വാ​ഗ്നറിന്റെ ഡെലിവറിയിൽ കോഹ് ലിയുടെ കവർ ഡ്രൈവ്/ഫോട്ടോ: ട്വിറ്റർ
വാ​ഗ്നറിന്റെ ഡെലിവറിയിൽ കോഹ് ലിയുടെ കവർ ഡ്രൈവ്/ഫോട്ടോ: ട്വിറ്റർ

വാ​ഗ്നറുടെ ഡെലിവറിയിൽ കോഹ് ലിയുടെ ക്ലാസിക് കവർ ഡ്രൈവ്, കണ്ടിട്ടും മതിവരാതെ ആരാധകർ

കിവീസ് പേസർമാർ സ്വിങ് കണ്ടെത്തിയിട്ടും സതാംപ്ടണിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ സാങ്കേതിക തികവ് കാണിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം പിടിച്ചു നിന്നു
Published on

സതാംപ്ടൺ: കിവീസ് പേസർമാർ സ്വിങ് കണ്ടെത്തിയിട്ടും സതാംപ്ടണിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ സാങ്കേതിക തികവ് കാണിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം പിടിച്ചു നിന്നു. അവിടെ ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാർ തങ്ങളുടെ മികവ് പുറത്തെടുത്തപ്പോൾ ആരാധകരെ ഏറ്റവും കൂടുതൽ ആകർശിച്ചത് ഇന്ത്യൻ നായകന്റെ കവർ ഡ്രൈവാണ്. 

കിവീസ് ബൗളിങ് നിരയിലെ അപകടകാരിയായ വാ​ഗ്നറിന്റെ ഡെലിവറിയിലാണ് കോഹ് ലിയുടെ മനോഹരമായ കവർ ഡ്രൈവ് വന്നത്. ഹാഫ് വോളിയായിരുന്നു വാ​ഗ്നറിൽ നിന്ന് വന്നത്. അതിൽ ഇന്ത്യൻ ക്യാപ്റ്റന്റെ മനോഹരമായ കവർ ഡ്രൈവ്. ഇതോടെ ക്യാപ്റ്റന്റെ ക്ലാസിക് കവർ ഡ്രൈവ് ആരാധകർക്കിടയിലും വൈറലായി പടർന്നു. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 124 പന്തിൽ നിന്ന് 44 റൺസുമായി കോഹ് ലിയും 79 പന്തിൽ നിന്ന് 29 റൺസുമായി രഹാനെയുമാണ് ക്രീസിൽ . രോഹിത് 34 റൺസും ​ഗിൽ 28 റൺസും പൂജാര എട്ട് റൺസുമെടുത്ത് പുറത്തായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com