ലാബുഷെയ്‌നിന്റെ ഡെലിവറി, ഒറ്റക്കയ്യില്‍ പറന്ന് പിടിച്ച് ലാഫ്‌ലിന്‍ മാജിക്‌

ബ്രിസ്‌ബെയ്ന്‍ ഹീറ്റും, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് ലാഫ്‌ലിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച് വന്നത്
ബിഗ് ബാഷ് ലീഗില്‍ ലാഫ്‌ലിനിന്റെ ക്യാച്ച്/വീഡിയോ ദൃശ്യം
ബിഗ് ബാഷ് ലീഗില്‍ ലാഫ്‌ലിനിന്റെ ക്യാച്ച്/വീഡിയോ ദൃശ്യം
Updated on: 
1 min read

മെല്‍ബണ്‍: ബിഗ് ബാഷ് ലീഗ്‌ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി ബെന്‍ ലാഫ്‌ലിന്‍. ലാബുഷെയ്‌നിന്റെ ഡെലിവറില്‍ ബിഗ് ഹിറ്റിനായിരുന്നു മൈക്കല്‍ നെസറിന്റെ ശ്രമം. എന്നാല്‍ ലാഫ്‌ലിന്‍ ഓടിയെത്തി പറന്ന് ഒറ്റക്കയില്‍ പന്ത് കൈക്കലാക്കി. 

ബ്രിസ്‌ബെയ്ന്‍ ഹീറ്റും, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് ലാഫ്‌ലിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച് വന്നത്. 18ാം ഓവറില്‍ ലാബുഷെയ്‌നിന്റെ ലോ ഫുള്‍ ടോസില്‍ നെസറിന്റെ ടൈമിങ് പിഴയ്ക്കുകയായിരുന്നു. 

നസറിന്റെ ഷോട്ടില്‍ ലോങ് ഓണില്‍ നിന്ന് ഓടിയെത്തി ലാഫ്‌ലിന്‍ പെര്‍ഫക്ട് ടൈമിങ്ങോടെ ഡൈവ് ചെയ്ത് ഒറ്റക്കയ്യില്‍ പന്ത് കൈക്കലാക്കി. ലാഫ്‌ലിന്റെ തകര്‍പ്പന്‍ ക്യാച്ചോടെ ലാബുഷെയ്ന്‍ കളിയിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER