

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ അത്‍ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒറ്റ ഗോളില്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. കിരീട പോരില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി ഒന്നാം സ്ഥാനത്തെ പോയിന്റ് വ്യത്യാസം 4 ആക്കി നിര്‍ത്താനും ജയത്തോടെ ബാഴ്‌സയ്ക്കു സാധിച്ചു.
ലമീന്‍ യമാല്‍ നേടിയ ഏക ഗോളിലാണ് കറ്റാലന്‍ പട ജയം പിടിച്ച് രക്ഷപ്പെട്ടത്. കളിയുടെ മുക്കാല്‍ സമയത്തും ബാഴ്‌സയെ ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച ബില്‍ബാവോ കൗണ്ടര്‍ അറ്റാക്കുമായി അവര്‍ക്ക് നിരന്തരം ഭീഷണിയുമുയര്‍ത്തി.
68ാം മിനിറ്റിലാണ് ലമീന്‍ യമാല്‍ വല ചലിപ്പിച്ചത്. ആക്രമണത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ മുന്നില്‍ നിന്നു. ഓണ്‍ ടാര്‍ജറ്റില്‍ ഇരു ടീമും തുല്യമായിരുന്നു. 2 ഷോട്ടുകളാണ് ഗോള്‍ ലക്ഷ്യമിട്ട് ഇരു ടീമുകളും അടിച്ചത്. അതിലൊന്നാണ് യമാല്‍ വലയിലാക്കിയത്.
ജയത്തോട 27 കളിയില്‍ നിന്നു ബാഴ്‌സലോണയ്ക്ക് 67 പോയിന്റുകള്‍. രണ്ടാമതുള്ള റയലിന് ഇത്രയും കളിയില്‍ നിന്നു 63 പോയിന്റുകള്‍.
ജയം പിടിച്ച് സിമിയോണി സംഘം
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ 3-2നു റയല്‍ സോസിഡാഡിനെ വീഴ്ത്തിയാണ് അത്‌ലറ്റിക്കോ വിജയം പിടിച്ചത്. നിക്കോളാസ് ഗോണ്‍സാലസ് സിമിയോണിയുടെ സംഘത്തിനായി ഇരട്ട ഗോള്‍ നേടി. അലക്‌സാണ്ടര്‍ സൊര്‍ലോതാണ് ഗോളടിക്ക് തുടക്കമിട്ടത്. 5ാം മിനിറ്റിലാണ് അത്‌ലറ്റിക്കോയ്ക്ക് താരം ലീഡ് സമ്മാനിച്ചത്. 67, 81 മിനിറ്റുകളിലാണ് ഗോണ്‍സാലസിന്റെ ഗോളുകള്‍.
അത്‌ലറ്റിക്കോ മുന്നിലെത്തിയ രണ്ട് തവണയും തൊട്ടുപിന്നാലെ തന്നെ റയല്‍ സോസിഡാഡ് സമനില പിടിക്കുന്നുണ്ട്. അഞ്ചാം മിനിറ്റിലെ സൊര്‍ലോതിന്റെ ഗോളിന് 9ാം മിനിറ്റില്‍ തന്നെ റയല്‍ സോസിഡാഡ് മറുപടി നല്‍കുന്നു്. കാര്‍ലോസ് സോളര്‍ 9ാം മിനിറ്റിലാണ് സമനില സമ്മാനിച്ചത്.
67ാം മിനിറ്റില്‍ ഗോണ്‍സാലസ് വീണ്ടും അത്‌ലറ്റിക്കോയെ മുന്നിലെത്തിക്കുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മികേല്‍ ഒയാര്‍സബെലിലൂടെ റയല്‍ സോസിഡാഡ് വീണ്ടും സ്‌കോര്‍ ഒപ്പമെത്തിച്ചു. ഒടുവില്‍ ഗോണ്‍സാലസ് തന്റെ രണ്ടാം ഗോള്‍ 81ാം മിനിറ്റില്‍ സ്വന്തമാക്കിയാണ് അത്‌ലറ്റിക്കോയുടെ ജയം ഉറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates