ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത; ലാ ലി​ഗ മത്സരങ്ങൾ ഇന്ത്യക്കാർക്ക് ഇനി ടിവിയിൽ കാണാം

ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത; ലാ ലി​ഗ മത്സരങ്ങൾ ഇന്ത്യക്കാർക്ക് ഇനി ടിവിയിൽ കാണാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മാഡ്രിഡ്: ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലാ ലി​ഗ പോരാട്ടങ്ങൾ ടിവിയിൽ കാണാം. കഴിഞ്ഞ രണ്ട് സീസണുകളിലായി ലാ ലി​ഗ മത്സരങ്ങൾ ഫെയ്സ്ബുക്ക് ലൈവായി മാത്രമായിരുന്നു ഇന്ത്യയിൽ സംപ്രേഷണം ചെയ്തിരുന്നത്. വരുന്ന സീസൺ മുതൽ ഇന്ത്യയിൽ മത്സരങ്ങൾ ടെലിവിഷൻ വഴി കാണാം. 

എംടിവി ആകും ലാ ലിഗ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യുക. Viacom 18 ഗ്രൂപ്പ് മൂന്ന് വർഷത്തേക്ക് ഇന്ത്യയിലെ ലാലിഗ ടെലികാസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്.

പ്രമുഖ മ്യൂസിക് ചാനൽ ആണ് എംടിവി. തുടക്കത്തിൽ എംടിവിയിൽ ആകും കളി കാണാൻ ആവുക എങ്കിലും സ്പോർട്സിനായി പുതിയ ചാനൽ ആരംഭിക്കാൻ viacom 18 ആലോചിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ കമന്ററി നൽകി കൊണ്ട് കൂടുതൽ പ്രേക്ഷകരിലേക്ക് ലാ ലിഗ എത്തിക്കാനും ഇവർ ശ്രമിക്കും. വൂട്ട്, ജിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി കളി കാണാനും ഫുട്ബോൾ പ്രേമികൾക്ക് സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com