ലീഡ്‌സ് ടെസ്റ്റ്: ചേതേശ്വര്‍ പൂജാരയ്ക്ക് പകരം സൂര്യകുമാര്‍ യാദവ്? ഇന്ത്യയുടെ സാധ്യത ഇലവന്‍ 

മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്
പൂജാര/ഫോട്ടോ: എപി
പൂജാര/ഫോട്ടോ: എപി
Updated on
1 min read

ഹെഡിങ്‌ലേ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്‍പിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനാവട്ടെ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ തലവേദനയാവുന്നു. 

മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലോഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടുകെട്ട് ഉയര്‍ത്താന്‍ രഹാനെയ്‌ക്കൊപ്പം നിന്നത് ഒഴിച്ചാല്‍ മോശം പ്രകടനമാണ് പൂജാരയില്‍ നിന്ന് വന്നത്. പൂജാരയെ മാറ്റി നിര്‍ത്തി സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചേക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. 

1976ന് ശേഷം ഹെഡിങ്‌ലേയില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. സീമര്‍മാരെ തുണയ്ക്കുന്നതാണ് ഹെഡിങ്‌ലേയിലെ പിച്ച്. ഇവിടെ നാല് പേസര്‍മാരും ഒരു സ്പിന്നറും എന്ന നിലയില്‍ തന്നെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിലേക്ക് എത്തുകയും അശ്വിന്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്യും. 

പരിക്കില്‍ നിന്ന് മുക്തനായി ശര്‍ദുല്‍ താക്കൂര്‍ എത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുമോ എന്ന് വ്യക്തമല്ല. ഇശാന്ത് ശര്‍മയ്ക്ക് പകരം ശര്‍ദുലിനെ ഇറക്കുമോ അതോ ലോഡ്‌സിലെ അതേ പേസ് നിരയുമായി ഇന്ത്യ ഇറങ്ങുമോ എന്നാണ് അറിയേണ്ടത്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത്, രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍ യാദവ്, രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ബൂമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com