40,000 പോയിന്റുകള്‍! എന്‍ബിഎയില്‍ പുതു ചരിത്രം എഴുതി ലെബ്രോണ്‍ ജെയിംസ്

നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പോരില്‍ 40,000 പോയിന്‍റുകള്‍ നേടുന്ന ആദ്യ താരം
ലെബ്രോണ്‍ ജെയിംസ്
ലെബ്രോണ്‍ ജെയിംസ്ട്വിറ്റര്‍
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) പോരാട്ടത്തില്‍ പുതു ചരിത്രമെഴുതി ലെബ്രോണ്‍ ജെയിംസ്. എന്‍ബിഎയുടെ ചരിത്രത്തില്‍ 40,000 പോയിന്റുകള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡ് ലോസ് ആഞ്ജലസ് താരം സ്വന്തമാക്കി.

ലെബ്രോണ്‍, ഡെന്‍വര്‍ നഗറ്റ്‌സിനെതിരായ പോരാട്ടത്തിലാണ് നാഴികക്കല്ല് താണ്ടിയത്. എന്‍ബിഎയിലെ ഇതിഹാസമായ ലെബ്രോണ്‍ തൊട്ടുമുന്‍പ് നടന്ന വാഷിങ്ടന്‍ വിസാര്‍ഡിനെതിരായ പോരില്‍ 39,991 പോയിന്റുകളില്‍ എത്തിയിരുന്നു. ഈ മത്സരത്തില്‍ മാത്രം താരം 31 പോയിന്റുകള്‍ ബാസ്‌ക്കറ്റിലാക്കി. ഐതിഹാസിക നേട്ടത്തിലേക്ക് താരമെത്തിയങ്കിലും ടീം മത്സരം തോറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ബിഎയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ലെബ്രോണ്‍ ആണ് ഒന്നാമത്. ഈ റെക്കോര്‍ഡില്‍ താരം നേരത്തെ എത്തിയിരുന്നു. 2023 ഫെബ്രുവരിയിലാണ് താരം റെക്കോര്‍ഡിച്ചത്. മില്‍വാക്കി ബക്‌സ്, ലോസ് ആഞ്ജലസ് ലെയ്‌ക്കേഴ്‌സ് താരമായിരുന്ന കരീം അബ്ദുല്‍ ജബ്ബാറിന്റെ റെക്കോര്‍ഡാണ് അന്ന് താരം മറികടന്നത്.

ലെബ്രോണ്‍ ജെയിംസ്
മനോഹരമായി 'ദണ്ഡിയ ഡാന്‍സ്' കളിച്ച് ധോനിയും ബ്രാവോയും (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com