ഒടുവില്‍ മെസി തന്നെ ബാഴ്‌സയെ രക്ഷിച്ചു, നിര്‍ണായക കളിയില്‍ ആ ഒരു ഗോള്‍ പിറന്നത് മിശിഹായുടെ ബുട്ടില്‍ നിന്ന്

കളിയുടെ അവസാന നിമിഷങ്ങളിലാണ് 1-0 എന്ന അപ്രതീക്ഷിത ജയം ബാഴ്‌സയെ തേടിയെത്തിയത്
സ്പാനിഷ് ലീഗ് മത്സരത്തിനിടെ പകര്‍ത്തിയ ചിത്രം/ ട്വിറ്റര്‍
സ്പാനിഷ് ലീഗ് മത്സരത്തിനിടെ പകര്‍ത്തിയ ചിത്രം/ ട്വിറ്റര്‍
Updated on
1 min read

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കൂടുതല്‍ ദയനീയ പരാജയത്തില്‍ നിന്ന് ബാഴ്‌സയെ രക്ഷിച്ചിരിക്കുകയാണ് ലയണല്‍ മെസി. എതിരാളികളായ ലെവാന്റെയെ തോല്‍പ്പിച്ച ഒരു ഗോള്‍ പറന്നത് മെസിയുടെ ബൂട്ടില്‍ നിന്നാണ്. കളിയുടെ അവസാന നിമിഷങ്ങളിലാണ് 1-0 എന്ന അപ്രതീക്ഷിത ജയം ബാഴ്‌സയെ തേടിയെത്തിയത്. 

കളിയുടെ 76-ാം മിനിറ്റിലാണ് ലെവാന്റെ ഗോള്‍വല കുലുക്കി മെസി ടീമിനായി വിജയഗോള്‍ നേടിയത്. ഒന്നിലധികം കളിക്കാരെ ഉപയോഗിച്ച് മെസിയെ തടയാനുള്ള സംഘടിതമായ ശ്രമം മറികടന്നാണ് താരം മുന്നേറിയതെന്ന്  ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കോമന്‍ പ്രതികരിച്ചു. ലീഗിലെ ടീമിന്റെ നിലവിലെ സ്ഥിതിയില്‍ ജയം അനിവാര്യമായിരുന്നെന്നും ഇത് അടുത്ത കളിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും കോമന്‍ പറഞ്ഞു.  

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം തുടക്കം ലാലിഗയില്‍ ലഭിച്ച ബാഴ്‌സ നിലവില്‍ എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് കളികള്‍ മാത്രം ജയിച്ച ടീം 17 പോയിന്റുകളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റിയല്‍ സോസിഡാഡിന് 26 പോയിന്റാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com