മെസി/ ട്വിറ്റർ
മെസി/ ട്വിറ്റർ

മെസിക്ക് പരിക്ക്? പരിശീലനത്തിന് ഇറങ്ങാതെ ഇതിഹാസം

ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം മെസിക്ക് പേശീവലിവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു
Published on

ദോഹ: ഞായറാഴ്ച ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ ഇറങ്ങാനിരിക്കെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച നടന്ന ടീമിന്റെ പരിശീലനത്തിൽ മെസി ഇറങ്ങിയിരുന്നില്ല.

പിന്നാലെയാണ് ഇതിഹാസ താരത്തിന് പരിക്കാണെന്നു തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. റിപ്പോർട്ട് പുറത്തു വന്നതോടെ ആരാധകരും ആശങ്കയിലാണ്.

ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം മെസിക്ക് പേശീവലിവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. മത്സര ശേഷം പേശീവലിവ് അനുഭവപ്പെട്ടതു പോലെയാണ് മെസി ഡ്രസിങ് റൂമിലേക്ക് പോയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിയറിലെ അവസാന ലോകകപ്പിൽ ഉജ്ജ്വല ഫോമിലാണ് മെസി കളിക്കുന്നത്. അഞ്ച് ​ഗോളുകളും മൂന്ന് അസിസ്റ്റുമായി താരം ഫോമിന്റെ മൂർധന്യത്തിലാണ് കളിക്കുന്നത്. അർജന്റീനയുടെ ഫൈനലിലേക്കുള്ള വരവിന്റെ മുഴുവൻ മാർക്കും മെസിക്ക് അവകാശപ്പെട്ടതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com