

മയാമി: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം മാത്രം ബാക്കി നിൽക്കെ സൂപ്പര്‍ താരം ലയണൽ മെസിക്ക് പരിക്ക്. മേജർ സോക്കർ ലീഗിൽ ഇന്‍റർ മയാമിയുടെ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 73-ാം മിനിറ്റിൽ മെസി തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. പകരക്കാരൻ എത്തിയതോടെ ഗ്രൗണ്ട് വിട്ട മെസി ഉടൻ തന്നെ നേരേ ലോക്കർ റൂമിലേക്ക് നടന്നു. ഇതോടെയാണ് താരത്തിന്‍റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയർന്നത്.
മെസിയുടെ ഇടത് കാലിന്റെ പിൻഭാഗത്ത് പരിക്കേറ്റതായാണ് സൂചന. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. 'മെസിയുടെ പരിക്കിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. മത്സരത്തിനിടെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിൽ വെച്ചുള്ള അപകടസാധ്യത ഒഴിവാക്കാനാണ് താരത്തെ മാറ്റിയത്” എന്ന് ഇന്റർ മയാമി പരിശീലകൻ പറഞ്ഞു.
ലോകകപ്പിനുള്ള അർജന്റീനയുടെ ദേശീയ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. താരത്തിന് വലിയ പരിക്ക് ഇല്ലെങ്കിൽ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയുടെ നായകൻ കൂടിയാണ് മെസി. അള്‍ജീരിയ, ഓസ്‌ട്രിയ, ജോർദാൻ ടീമുകൾ ആണ് ഗ്രൂപ്പിൽ അർജന്‍റീനയുടെ എതിരാളികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates