സ്വന്തം മാതാപിതാക്കൾ അനാഥാലയത്തിന് മുൻപിൽ ഉപേക്ഷിച്ച് പോയിടത്ത് നിന്നും ക്രിക്കറ്റിൽ നേട്ടങ്ങൾ വാരിക്കൂട്ടുന്നിടത്തിലേക്ക് വളർന്ന പെണ്ണ്...കളിക്കളത്തിലും പുറത്തുമുള്ള ലിസ സ്തലേക്കർ എന്ന ഇന്ത്യൻ വംശജയായ ഓസ്ട്രേലിയയുടെ ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ജീവിതം അറിയുന്ന ഓരോരുത്തർക്കും പ്രചോദനമാണ്...
1978 ഓഗസ്റ്റ് 30ന് പുനെയിലായിരുന്നു ലിസ സ്തലേക്കറുടെ ജനനം. വളർത്താൻ കഴിയില്ലെന്ന പറഞ്ഞ് ശ്രീവാസ്ത എന്ന അനാഥാലയത്തിന്റെ വാതിൽക്കൽ അവളെ ഉപേക്ഷിച്ച് മാതാപിതാക്കൾ പോയി. അനാഥാലയത്തിലുള്ളവർ അവൾക്ക് പേരിട്ടു, ലൈല...
മിഷിഗണിൽ നിന്നുള്ള രണ്ട് ദമ്പതികൾ ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ ഉറച്ചാണ് ഈ അനാഥാലയത്തിലേക്ക് എത്തുന്നത്. ഇവർക്ക് ഒരു മകളുണ്ടായിരുന്നു. മകന് വേണ്ടി തിരഞ്ഞ് അനാഥാലയത്തിലെത്തിയ അവർക്ക് തവിട്ട് നിറത്തിലെ കണ്ണുകളുള്ള ലൈലയോട് ഇഷ്ടം തോന്നി. നിയമപരമായി അവളെ ദത്തെടുത്ത് അവർ യുഎസ്എയിലേക്ക് പറന്നു.
യുഎസിൽ എത്തിയ അവളുടെ പേര് ലൈലയിൽ നിന്നും ലിസയായി. പിന്നാലെ അവരുടെ കുടുംബം ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസമുറപ്പിച്ചു. വീട്ടുവളപ്പിൽ പിതാവിനൊപ്പം ക്രിക്കറ്റ് കളിച്ച് തുടക്കം. 1997ൽ ന്യൂസൗത്ത് വെയിൽസിന് വേണ്ടി അരങ്ങേറ്റം. 2001ൽ ഓസ്ട്രേലിയക്ക് വേണ്ടി ഓഡിസിൽ. 2003ൽ ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. 2005ൽ ടി20 ക്രിക്കറ്റിൽ.
ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും കൈവരിക്കുന്ന ആദ്യ വനിതാ താരം. രണ്ട് ഏകദിന ലോകകപ്പിലേക്കും രണ്ട് ട്വന്റി-20 ലോകകപ്പിലേക്കും ഓസീസിനെ എത്തിച്ചതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ലിസയായിരുന്നു. എട്ട് ടെസ്റ്റിൽ നിന്നുള്ള സമ്പാദ്യം 416 റൺസും 23 വിക്കറ്റും. 125 ഏകദിനങ്ങളിൽ നിന്ന് വാരിയത് 2728 റൺസും 146 വിക്കറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates