

ലഖ്നൗ: ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ടൂർണമെന്റിൽ ആറ് മത്സരങ്ങൾ വീതമാണ് ഇരു ടീമുകളും കളിച്ചത്. ഇതിൽ 4 മത്സരങ്ങൾ വിജയിച്ചു പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ ഉള്ളത്. എന്നാൽ ലഖ്നൗവിന് രണ്ട് മത്സരങ്ങൾ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാമത്തെ സ്ഥാനത്താണ് ലഖ്നൗ.
ലഖ്നൗ നേരിടുന്ന പ്രധാന പ്രശ്നം ടോപ്പ് ഓർഡറിന്റെ മോശം പ്രകടനമാണ്. തുടക്കത്തിൽ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവർ നൽകുന്ന മികച്ച തുടക്കം മുതലാക്കാൻ മധ്യ നിരയ്ക്ക് കഴിയുന്നില്ല. മുകുള്‍ ചൗധരിയെ പോലെയുള്ള യുവതാരങ്ങൾ ഇന്നും തിളങ്ങിയാൽ മികച്ച സ്കോർ നേടാൻ ടീമിന് കഴിയും. പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ്, മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാണ് ടീമിന്റെ കരുത്ത്.
കൊൽക്കത്തയോടും ഹൈദരാബാദിനോടുമേറ്റ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് രാജസ്ഥാൻ ഇന്ന് കളത്തിറങ്ങുന്നത് . വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ എന്നിവർ മികച്ച തുടക്കമാണ് ടീമിന് നൽകുന്നത്. എന്നാൽ പിന്നീട് ക്രീസിൽ എത്തുന്ന ഒരാൾക്കും സ്കോർ ഉയർത്താൻ കഴിയാതെ പോകുന്നത് തിരിച്ചടിയാണ്.
ക്യാപ്റ്റന്‍ റിയാന്‍ പരാഗ്,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവർ ഇതുവരെ ഫോമിൽ എത്താത്തതും ടീമിന് തിരിച്ചടിയാണ്. ജോഫ്ര ആര്‍ച്ചര്‍,സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവർ ബൗളിങ്ങിൽ തിളങ്ങുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates