സുവാരസും ചരിത്ര നേട്ടം 'കാലൊപ്പിട്ട' ഗോളും

കരിയറില്‍ ഒരുപക്ഷേ അവസാന കോപ്പ അമേരിക്ക പോരാട്ടമായിരിക്കും സുവാരസിന്റേത്. മടക്കം റെക്കോര്‍ഡ് കുറിച്ച്
 Suarez historic goal
ലൂയിസ് സുവാരസ്എപി

കാനഡയ്‌ക്കെതിരെ ഇഞ്ച്വറി സമയത്ത് ലൂയിസ് സുവാരസ് ഉറുഗ്വെയെ രക്ഷപ്പെടുത്തി. താരത്തിന്റെ സമനില ഗോളില്‍ ഉറുഗ്വെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി 3-4ന്റെ വിജയം പിടിച്ചു.

1. വയസ് 37

 Suarez historic goal
കാനഡയ്കെതിരെ സുവാരസിന്‍റെ പെനാല്‍റ്റി കിക്ക് വലയിലേക്ക്എപി

കോപ്പ അമേരിക്ക പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന അപൂര്‍വ നേട്ടം. സമനില ഗോള്‍ നേടുമ്പോള്‍ സുവാരസിനു പ്രായം 37 വയസ് 5 മാസം 21 ദിവസം.

2. തിരുത്തല്‍

 Suarez historic goal
എയ്ഞ്ചല്‍ ലാബ്രുനഎക്സ്

അര്‍ജന്റീന താരം എയ്ഞ്ചല്‍ ലാബ്രുനയുടെ ദീര്‍ഘ കാലമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഒടുവില്‍ സുവാരസിലൂടെ തിരുത്തപ്പെടുന്നത്.

3. 1956

 Suarez historic goal
റിവര്‍പ്ലേറ്റിന്‍റെ എസ്റ്റാഡിയോ മാസ് മൊന്യുമെന്‍റല്‍ സ്റ്റേഡിയം ലാബ്രുന സ്മരണയില്‍എക്സ്

68 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് സുവാരസ് പഴങ്കഥയാക്കിയത്. 1956 ജനുവരി 29നു ചിലിക്കെതിരായ അര്‍ജന്‍റീനയുടെ പോരാട്ടത്തിലാണ് ലാബ്രുനയുടെ ഗോള്‍. ഗോള്‍ നേടുമ്പോള്‍ ലാബ്രുനയ്ക്ക് വയസ് 37 വയസും 34 ദിവസവുമായിരുന്നു. 20 വര്‍ഷം റിവര്‍ പ്ലേറ്റിനായി കളിച്ച ലാബ്രുന അവരുടെ ഇതിഹാസ താരമാണ്. രണ്ട് വട്ടം ടീമിന്‍റെ പരിശീലകനുമായി.

4. 69 ഗോളുകള്‍

 Suarez historic goal
കാനഡയ്ക്കെതിരെ സുവാരസിന്‍റെ ഗോള്‍ ശ്രമംഎപി

ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സുവാരസ്. കാനഡയ്ക്കതിരായ നിര്‍ണായക ഗോളോടെ താരത്തിന്റെ ഉറുഗ്വെ ജേഴ്‌സിയിലെ ഗോളുകളുടെ എണ്ണം 69 ആയി. 142 മത്സരങ്ങളില്‍ നിന്നാണ് ഈ ഗോളുകള്‍.

5. തിരിച്ചുവരവ്

 Suarez historic goal
ഗോള്‍ നേട്ടമാഘോഷിക്കുന്ന സുവാരസ്എപി

കാനഡയ്‌ക്കെതിരായ താരത്തിന്റെ ഗോള്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിനായുള്ള ആദ്യ നേട്ടമാണ്. 2022 മാര്‍ച്ച് 29നു ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് സുവാരസ് അവസാനമായി വല ചലിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com