കരിയറിലെ മൂന്നാം ഓവര്‍ വിക്കറ്റ് മെയ്ഡന്‍, ആദ്യ ഇര ലാബുഷെയ്ന്‍; വരവറിയിച്ച് നടരാജന്‍ 

ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണറുടെ റോളില്‍ ഇറങ്ങിയ ലാബുഷെയ്ന്‍ ആണ് നടരാജന്റെ ആദ്യ ഇര
കരിയറിലെ മൂന്നാം ഓവര്‍ വിക്കറ്റ് മെയ്ഡന്‍, ആദ്യ ഇര ലാബുഷെയ്ന്‍; വരവറിയിച്ച് നടരാജന്‍ 
Updated on: 
1 min read

കാനബറ: വിക്കറ്റ് മെയ്ഡന്‍ ഓവറോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ച് ഇന്ത്യന്‍ പേസര്‍ നടരാജന്‍. ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണറുടെ റോളില്‍ ഇറങ്ങിയ ലാബുഷെയ്ന്‍ ആണ് നടരാജന്റെ ആദ്യ ഇര. 

തന്റെ മൂന്നാം ഓവറിലെ ആദ്യ ഡെലിവറിയിലാണ് നടരാജന്‍ ലാബുഷെയ്‌നിന്റെ സ്റ്റംപ് ഇളക്കിയത്. എറൗണ്ട് ഓഫായി എത്തിയ നടരാജന്റെ ലെങ്ത് ബോള്‍ ഓഫ് സൈഡിലേക്ക് കളിക്കാനായിരുന്നു ലാബുഷെയ്‌നിന്റെ ശ്രമം. എന്നാല്‍ ഇന്‍സൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കി. 

ലാബുഷെയ്‌നിന്‍ മടങ്ങിയതിന് പിന്നാലെ സ്റ്റീവ് സ്മിത്താണ് നടരാജന്റെ മുന്‍പിലേക്ക് പിന്നെ എത്തിയത്. വിക്കറ്റ് വീണ ഓവറില്‍ നടരാജന് എതിരെ ഒരു റണ്‍സ് പോലും സ്മിത്തിന് നേടാനായില്ല. മൂന്നാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം കുറിച്ച നടരാജനുള്ള കയ്യടികളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

നിങ്ങള്‍ 29 വയസില്‍ എത്തി നില്‍ക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുത്...29ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് കയ്യടി വാങ്ങിയ നടരാജനെ പ്രശംസിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com