റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി!

പോര്‍ച്ചുഗീസ് പരിശീലകനും ക്ലബ് അധികൃതരുമായുള്ള ബന്ധം വഷളായതാണ് പുറത്തേക്കുള്ള വഴി തുറന്നത്
ruben amorim in epl match
ruben amorimx
Updated on
2 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ റുബന്‍ അമോറിമിനെ പുറത്താക്കി. 14 മാസം പരിശീലകനായി ഇരുന്ന ശേഷമാണ് അമോറിമിനെ ടീം അപ്രതീക്ഷിതമായി പുറത്താക്കിയത്. കഴിഞ്ഞ ദിവസം ലീഡ്‌സ് യുനൈറ്റഡുമായുള്ള മത്സരം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. പിന്നാലെയാണ് ക്ലബ് അധികൃതരുടെ തീരുമാനം.

ക്ലബിന്റെ തലപ്പത്തുള്ളവരും അമോറിമും തമ്മിലുള്ള ബന്ധം വഷളായതാണ് പരിശീലകന്റെ പെട്ടെന്നുള്ള പുറത്താക്കലിലേത്ത് നയിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ ആണ് താനെന്നും ഹെഡ് കോച്ചല്ലെന്നുമാണ് അമോറിം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു യോഗത്തില്‍ ക്ലബ് ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജാസന്‍ വില്‍കോക്‌സുമായി അമോറിം ഉടക്കിയിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജനുവരി വിന്‍ഡോയില്‍ പുതിയ താരങ്ങളെയെത്തിച്ച് ടീമിന്റെ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അമോറിം. എന്നാല്‍ അധികൃതര്‍ അതിനു നില്‍ക്കാത്തതാണ് ബന്ധം വഷളാക്കിയത്.

കരാര്‍ തീരുന്നതു വരെ താന്‍ യുനൈറ്റഡില്‍ ഉണ്ടാകുമെന്നായിരുന്നു അമോറിമിന്റെ പ്രതികരണം. അതിനിടെ പുതിയ ആളെ ക്ലബ് കണ്ടെത്തിയാല്‍ മാറി കൊടുക്കും. താന്‍ സ്വയം തീരുമാനിച്ച് പുറത്തു പോകില്ലെന്നായിരുന്നു അമോറിമിന്റെ നിലപാട്. അതിനിടെയാണ് ക്ലബിന്റെ നടപടി വന്നത്.

ruben amorim in epl match
ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്‌ട്രേലിയ

മുന്‍ താരവും അണ്ടര്‍ 18 ടീം പരിശീലകനുമായ ഡാരന്‍ ഫ്‌ളെച്ചറിനാണ് ടീമിന്റെ താത്കാലിക ചുമതല. പുതിയ പരിശീലകന്‍ വരുന്നതു വരെ അദ്ദേഹം ഇന്ററിം പരിശീലകനായി ഡഗൗട്ടില്‍ തുടരും.

നിലവില്‍ ടീം പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതാണ് മാറ്റത്തിനുള്ള ഉചിതമായ സമയമെന്നു വ്യക്തമാക്കിയാണ് അമോറിമിനെ പുറത്താക്കിയത് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചത്.

ruben amorim in epl match
'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്

സ്‌പോര്‍ടിങ് സിപിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് എറിക്ക് ടെന്‍ ഹാഗിന്റെ പകരക്കാരനായി ഓള്‍ഡ് ട്രഫോര്‍ഡില്‍ അമോറിം എത്തിയത്. എന്നാല്‍ ആദ്യ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും നടപ്പ് സീസണില്‍ ചില മികച്ച വിജയങ്ങള്‍ അമോറിമിന്റെ കീഴില്‍ ടീമിനു കിട്ടി. മാത്രമല്ല ടീം ആറാം സ്ഥാനത്തുമുണ്ട്. പക്ഷേ ടീമിന്റെ അസ്ഥിരത മാറ്റമില്ലാതെ തന്നെ നിന്നു.

2027 വരെ കരാര്‍ നിലനില്‍ക്കെയാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ പുറത്താകുന്നത്. പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒരു വര്‍ഷം നീട്ടുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കരാറിലുണ്ടായിരുന്നു.

2013ല്‍ വിഖ്യാത കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ 27 വര്‍ഷത്തെ പരിശീലക കാലയളവ് അവസാനിപ്പിച്ച് പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രാഫ് താഴേക്കാണ്. പിന്നീട് ഒരു പ്രീമിയര്‍ ലീഗ് കിരീടവും അവര്‍ നേടിയിട്ടില്ല. ഫെര്‍ഗൂസനു ശേഷം 6 പരിശീലകരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറി മാറി പരീക്ഷിച്ചത്. ചിലര്‍ ചില കിരീടങ്ങള്‍ നേടിക്കൊടുത്തതു മാറ്റി നിര്‍ത്തിയാല്‍ പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ടീമിനു വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനുണ്ടായില്ല.

Summary

Manchester United have reportedly sacked ruben amorim following the fallout with the club's board in recent days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com