ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും, നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ മറൈന്‍ ഡ്രൈവില്‍ തടിച്ചുകൂടിയത് പതിനായിരക്കണക്കിനു ജനങ്ങള്‍
India's Victory Parade
തിങ്ങിക്കൂടിയ ജനംസ്ക്രീന്‍ ഷോട്ട്
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. പലര്‍ക്കും ശ്വാസ തടസം അനുഭവപ്പെട്ടതായും ചിലര്‍ ബോധരഹിതരായി വീണെന്നും പൊലീസ് വ്യക്തമാക്കി.

മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഇന്നലെ വൈകീട്ടാണ് വമ്പന്‍ സ്വീകരണ പരിപാടി നടന്നത്. തുറന്ന ബസില്‍ താരങ്ങള്‍ കിരീടവുമായി വിക്ടറി പരേഡ് നടത്തിയപ്പോള്‍ പതിനായിരക്കണക്കിനു ജനങ്ങളാണ് തടിച്ചു കൂടിയത്. പിന്നാലെയാണ് അപകടം. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

17 വര്‍ഷത്തിന് ശേഷം വീണ്ടും ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആഘോഷം അരങ്ങേറിയത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ഡല്‍ഹിക്ക് പുറമേ മുംബൈയിലും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

താരങ്ങളെ ആദരിക്കാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടീം അംഗങ്ങള്‍ മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ ഗംഭീര റോഡ് ഷോ നടത്തിയപ്പോള്‍ സ്വീകരിക്കാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത് പതിനായിര കണക്കിന് ആരാധകരാണ്. മുംബൈ നഗരത്തെ നിശ്ചലമാക്കി കൊണ്ടാണ് റോഡ് ഷോ കടന്നുപോയത്.

India's Victory Parade
എഫ്എ കപ്പ് തുണച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എറിക് ടെന്‍ ഹാഗിന്റെ തന്ത്രം തന്നെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com