ബാറ്റിങിലും ബൗളിങിലും 'സ്റ്റാർ' യാൻസൻ! ഇന്ത്യയ്ക്കെതിരെ ചരിത്രമെഴുതി

ഓള്‍ റൗണ്ട് മികവുമായി മാര്‍ക്കോ യാന്‍സന്‍
South Africa's Marco Jansen celebrates his half century
Marco Jansenx
Updated on
1 min read

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കുമ്പോള്‍ അതിന്റെ അമരത്ത് മാര്‍ക്കോ യാന്‍സനുണ്ട്. ബാറ്റിങിലും ബൗളിങിലും തിളങ്ങി താരം മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് പ്രോട്ടീസ് മുന്നേറ്റത്തിനു കരുത്തായത്.

ഒപ്പം അപൂര്‍വ റെക്കോര്‍ഡ് നേട്ടവും താരം ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറിയോ അതില്‍ കൂടുതലോ റണ്‍സും അഞ്ച് വിക്കറ്റോ അതിനു മുകളിലോ വിക്കറ്റുകളും വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടമാണ് യാന്‍സന്‍ സ്വന്തം പേരിലാക്കിയത്.

ഇന്ത്യയ്ക്കു മുന്നില്‍ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറുയര്‍ത്താന്‍ പ്രോട്ടീസിനെ സഹായിച്ചത് യാന്‍സന്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങായിരുന്നു. ബൗള്‍ ചെയ്തു ഇന്ത്യയെ വെറും 201 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയതു യാന്‍സന്റെ മിന്നും ബൗളിങും.

South Africa's Marco Jansen celebrates his half century
പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ യാന്‍സന്‍ 91 പന്തുകള്‍ നേരിട്ട് 7 സിക്‌സും 6 ഫോറും സഹിതം 93 റണ്‍സെടുത്തു. അര്‍ഹിച്ച സെഞ്ച്വറി താരത്തിനു നഷ്ടമായതു മാത്രമാണ് നിരാശപ്പെടുത്തിയത്. ടെസ്റ്റിലെ നാലാം അര്‍ധ സെഞ്ച്വറിയാണ് യാന്‍സന്‍ നേടുന്നത്. ടെസ്റ്റിലെ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും 93 റണ്‍സായി.

പന്തെറിയാനെത്തിയപ്പോള്‍ ഇന്ത്യന്‍ മധ്യനിരയും വാലറ്റവും യാന്‍സന്റെ പേസിനു മുന്നില്‍ അടിതെറ്റി വീണു. താരം 19.5 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങിയാണ് 6 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ തകര്‍ത്തത്.

South Africa's Marco Jansen celebrates his half century
സ്മൃതി മന്ധാനയുടെ വരന്‍ പലാഷ് മുച്ഛലിന് അണുബാധ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Summary

Marco Jansen delivered one of the finest all-round performances by a visiting cricketer in India. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com