ഹാമിൽട്ടനെ തോൽപ്പിച്ച് വെസ്തപ്പന് കന്നി കിരീടം; അവസാന ലാപ്പ് വരെ ഇഞ്ചോടിഞ്ച് പോരാട്ടം, വിഡിയോ

കരിയറിലെ എട്ടാം കിരീടമെന്ന നേട്ടമാണ് ഹാമിൽട്ടന് നഷ്ടമായത്
മാക്സ് വെസ്തപ്പൻ/ഫോട്ടോ: ട്വിറ്റർ
മാക്സ് വെസ്തപ്പൻ/ഫോട്ടോ: ട്വിറ്റർ
Updated on
1 min read

അബുദാബി: കന്നി ഫോർമുല വൺ കിരീടം നേടി റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പൻ. 22-ാമത്തെ അബുദാബി ഗ്രാൻപ്രിയിൽ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടനെ മറികടന്നാണ് വെസ്തപ്പന്റെ നേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന ലാപ്പിൽ ഹാമിൽട്ടനെ മറികടന്നാണ് വെസ്തപ്പൻ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.

21 ഗ്രാൻപ്രീകൾ പൂർത്തിയായപ്പോൾ 369.5 പോയന്റ് വീതം നേടി ഇരുവരും സമനിലയിലായിരുന്നു. 2008-നുശേഷം കിരീടപോരാട്ടം അവസാന ഗ്രാൻപ്രിയിലേക്ക് നീളുന്നത് ഇതാദ്യമായിട്ടാണ്. അബുദാബിയിൽ മറീന സർക്യൂട്ടിൽ നടന്ന അവസാന ഗ്രാൻപ്രിയിൽ ഏഴു സീസണുകൾ നീണ്ട മെഴ്‌സിഡസിന്റെ കുത്തക വെസ്തപ്പൻ അവസാനിപ്പിച്ചു. 

കരിയറിലെ എട്ടാം കിരീടമെന്ന നേട്ടമാണ് ഹാമിൽട്ടന് നഷ്ടമായത്. ജയിച്ചിരുന്നെങ്കിൽ മൈക്കൽ ഷൂമാക്കറെ മറികടന്ന് ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടമെന്ന റെക്കോഡ് കുറിക്കുമായിരുന്നു ഹാമിൽട്ടൻ. 


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com