Mbappe and Real Madrid
എംബാപ്പെഎഎഫ്പി

ഒടുവില്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍!

2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നു
Published on

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനം ഒടുവില്‍ ഫല പ്രാപ്തിയില്‍. ഫ്രഞ്ച് നായകനും യുവ താരവുമായ കിലിയന്‍ എംബാപ്പെ വരുന്ന സീസണ്‍ മുതല്‍ റയലിന്റെ ജേഴ്‌സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.

ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന് ഫ്രഞ്ച് കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങള്‍ പിഎസ്ജിക്കൊപ്പം എംബാപ്പെ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ താരത്തിനു ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആ സ്വപ്‌നത്തിന്റെ പിന്നാലെയാണ് എംബാപ്പെ റയലിലെത്തുന്നത്.

15ാം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെയാണ് എംബാപ്പെയുടെ വരവ് റയല്‍ സ്ഥിരീകരിച്ചത്. 2017ല്‍ ആദ്യം ശ്രമിച്ച റയല്‍ പിന്നീട് 2021ല്‍ രണ്ടാം തവണയും എംബാപ്പെയെ എത്തിക്കാന്‍ ശ്രമം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചിരുന്നില്ല.

Mbappe and Real Madrid
'ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരില്ല'- ദ്രാവിഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com