ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ ഇരുവരും ഒന്നിച്ച് കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്.
"Me and him playing again, maybe for last time": Virat Kohli drops massive hint on MS Dhoni's future
ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി
Updated on
1 min read

ബംഗളൂരു: ധോനിക്ക് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ് ലി. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ ഇരുവരും ഒന്നിച്ച് കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും.

13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോനി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോനി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്.

16 വര്‍ഷത്തിനിടയില്‍ പലതവണ ധോനിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്‌ലി പറഞ്ഞു. ധോനി ഇന്ത്യയിലെ ഏത് സ്‌റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,'- കോഹ് ലി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തിനാണ് മത്സരം അവന്‍ അന്‍പതാം ഓവറിലേക്കും ഇരുപതം ഓവറിലേക്കും കൊണ്ടുപോകുന്നതെന്ന് ആളുകള്‍ ചോദിക്കും. എത്രയോ മത്സരങ്ങള്‍ അത്തരത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. അവന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാവുന്നത് അയാള്‍ക്ക് മാത്രമായിരിക്കുമെന്നും കോഹ് ലി പറഞ്ഞു. അവസാന ഓവര്‍വരെ കളികൊണ്ടുപോയാല്‍ വിജയം ഒപ്പം നിര്‍ത്താനും ധോനിക്ക് കഴിയും. താന്‍ ആഗ്രഹിക്കുക നേരത്തെ കളി തീര്‍ക്കാനാണ്. എന്നാല്‍ അവസാനം അവന്‍ എന്നോടൊപ്പം ബാറ്റ് ചെയ്യുകയാണെങ്കില്‍ അത് മാറുമെന്നും കോഹ്‌ലി പറഞ്ഞു. എതിര്‍ ടീം ഭയന്ന് വിറയ്ക്കുന്ന രിതിയിലേക്ക് അവന്‍ അവസാന ഓവര്‍ കൊണ്ടുപോകുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

"Me and him playing again, maybe for last time": Virat Kohli drops massive hint on MS Dhoni's future
മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com