ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

20 ടീമുകള്‍; യുഎസും വിൻഡീസും വേദികൾ; ടി20 ലോകകപ്പ് 2024 ജൂണ്‍ നാല് മുതല്‍ 30 വരെ? 

ടി20 ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അടുത്ത വര്‍ഷം നടക്കുന്നത്. മൊത്തം 20 ടീമുകളാണ് പോരാട്ടത്തിന് ഇറങ്ങുക. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം
Published on

ദുബൈ: അടുത്ത വര്‍ഷം അരങ്ങേറുന്ന പുരുഷ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ മത്സര തീയതികള്‍ സംബന്ധിച്ച് ധാരണായയെന്നു റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് പോരാട്ടങ്ങള്‍. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2024 ജൂണ്‍ നാല് മുതല്‍ 30 വരെയായിരിക്കും ടി20 ലോകകപ്പ്.

ടി20 ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അടുത്ത വര്‍ഷം നടക്കുന്നത്. മൊത്തം 20 ടീമുകളാണ് പോരാട്ടത്തിന് ഇറങ്ങുക. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. നാല് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടക്കും. ഈ പോരാട്ടത്തില്‍ വിജയിക്കുന്ന നാല് ടീമുകള്‍ സെമിയിലേക്കും കടക്കും.  

വിന്‍ഡീസിലെ പത്ത് വേദികളിലും അമേരിക്കയിലുമായാണ് ലോക പോരാട്ടം. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ലൗഡര്‍ഹില്‍ ലോകകപ്പ് വേദികളില്‍ ഒന്നാണ്. 

നിലവില്‍ വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യ ഫ്‌ളോറിഡ വേദിയില്‍ രണ്ട് ടി20 മത്സരം കളിക്കും. ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയിലെ നാലാമത്തേയും അഞ്ചാമത്തേയും മത്സരങ്ങളാണ് യുഎസ്എയിലെ ഈ വേദിയില്‍ അരങ്ങേറുന്നത്. 

ലോകകപ്പ് വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. യുഎസ്എ ക്രിക്കറ്റ്, വിന്‍ഡീസ് ക്രിക്കറ്റ് അധികൃതരും ഐസിസിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. 

നിലവില്‍ അമേരിക്കയില്‍ മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നുണ്ട്. മോറിസ്‌വില്ലിലെ ചര്‍ച്ച സ്ട്രീറ്റ് പാര്‍ക്ക്, ഡാലസിലെ ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയങ്ങളിലായാണ് ഈ മത്സരങ്ങള്‍ നടക്കുന്നത്. പക്ഷേ ഈ വേദികള്‍ക്ക് നിലവില്‍ അന്താരാഷ്ട്ര പദവിയില്ല. ലോകകപ്പിനു പരിഗണിക്കപ്പെട്ടാല്‍ ഇരു സ്റ്റേഡിയങ്ങള്‍ക്കും പദവി ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com