മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടി സ്വന്തമാക്കി മെസി;  വലയിലാക്കിയത് 650 ഗോളുകള്‍! 

മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടി സ്വന്തമാക്കി മെസി;  വലയിലാക്കിയത് 650 ഗോളുകള്‍! 
അത്ലറ്റിക്ക് ക്ലബിനെതിരെ മെസിയുടെ മുന്നേറ്റം/ ട്വിറ്റർ
അത്ലറ്റിക്ക് ക്ലബിനെതിരെ മെസിയുടെ മുന്നേറ്റം/ ട്വിറ്റർ
Updated on
1 min read

മാഡ്രിഡ്: കരിയറിലെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായ അര്‍ജന്റീന നായകനും ബാഴ്‌സലോണ ഇതിഹാസവുമായ ലയണല്‍ മെസിക്ക് മറ്റൊരു നേട്ടം കൂടി. ബാഴ്‌സലോണയ്ക്കായി 650 ഗോളുകള്‍ നേടി ലയണല്‍ മെസി. സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്ക് ക്ലബിനെതിരെ 2-1ന് വിജയം സ്വന്തമാക്കിയ മത്സരത്തിലാണ് നായകന്റെ നേട്ടം. 

മത്സരത്തില്‍ ബാഴ്‌സലോണയ്ക്കായി ആദ്യം വല ചലിപ്പിച്ചത് മെസിയാണ്. 20ാം മിനിറ്റില്‍ നേടിയ ഈ ഗോളോടെയാണ് മെസി ഗോള്‍ നേട്ടം 650ല്‍ എത്തിച്ചത്. 

456 മത്സരങ്ങളില്‍ നിന്നാണ് 650 ഗോളുകള്‍ മെസി സ്വന്തമാക്കിയത്. ഫ്രീ കിക്കിലൂടെയാണ് അത്‌ലറ്റിക്ക് ക്ലബിനെതിരായ പോരാട്ടത്തില്‍ താരം 650ല്‍ എത്തിയത്. താരം ഫ്രീ കിക്കിലൂടെ ബാഴ്‌സയ്ക്കായി നേടുന്ന 49ാം ഗോളും ഇതുതന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com