വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ
വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ

'ക്ഷമാപണം വേണ്ടി വന്നേക്കാം', ഇന്ത്യൻ ആരാധകരെ പരിഹസിച്ച് മൈക്കൽ വോൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻ‍ഡിനോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ആരാധകർക്കെതിരെ ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ
Published on

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻ‍ഡിനോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ആരാധകർക്കെതിരെ ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ക്ഷമാപണങ്ങൾ വേണ്ടി വന്നേക്കാം എന്നാണ് ഇന്ത്യൻ ആരാധകരെ ലക്ഷ്യം വെച്ച് വോൺ ട്വിറ്ററിൽ കുറിച്ചത്. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ജയം പിടിക്കുമെന്ന് വോൺ പ്രവചിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യൻ ആരാധകർ രം​ഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ന്യൂസിലാൻഡിന്റെ ജയത്തിന് പിന്നാലെ വോൺ എത്തുന്നത്. അന്ന് തനിക്കെതിരെ തിരഞ്ഞ ആരാധകർ ഇപ്പോൾ ക്ഷമ പറയേണ്ടി വരുമെന്നാണ് വോൺ പറയുന്നത്. 

മൈക്കൽ വോണിന് പുറമെ ഇം​ഗ്ലണ്ട് മുൻ നായകൻ അലസ്റ്റിയർ കുക്കും ന്യൂസിലാൻഡ് ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. 2019 ലോകകപ്പിലും സമാനമായ പ്രവചനവുമായി വോൺ എത്തിയിരുന്നു. സെമി ഫൈനലിൽ ന്യൂസിലാൻഡിനെ ഇന്ത്യ നേരിടുന്നതിന് മുൻപായിരുന്നു പ്രവചനം. സെമിയിൽ ഇന്ത്യ തോൽക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com