27കാരനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല; മൈക്ക് ടൈസന് തോൽവി

58കാരനായ ടൈസനെക്കാൾ 31 വർഷം ചെറുപ്പമാണ് ജേക്ക് പോൾ
Mike Tyson vs Jake Paul
മൈക്ക് ടൈസനും ജേക്ക് പോളും തമ്മിലുള്ള മത്സരത്തിൽ നിന്ന് എഎഫ്പി
Updated on
1 min read

ടെക്സസ്: തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറും പ്രൊഫഷണൽ ബോക്സറുമായ ജേക്ക് പോളിനോടാണ് ഇതിഹാസ താരം പരാജയപ്പെട്ടത്. എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും പ്രായത്തിന്റേതായ പരാധീനതകൾ ടൈസന്റെ പ്രകടനത്തെ ബാധിക്കുകയായിരുന്നു. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്. 58കാരനായ ടൈസനെക്കാൾ 31 വർഷം ചെറുപ്പമാണ് ജേക്ക് പോൾ.

Mike Tyson vs Jake Paul
മൈക്ക് ടൈസനും ജേക്ക് പോളും തമ്മിലുള്ള മത്സരത്തിൽ നിന്ന് എഎഫ്പി

എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം നടന്നത്. മുൻ ഹെവിവെയ്റ്റ് ചാംപ്യന്റെ വമ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൈസൻ ആരാധകരുടെ പ്രതീക്ഷ അധികനേരം നീണ്ടില്ല. മൂന്നാം റൗണ്ട് മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് ജേക്ക് പോളിന്റെ വിജയം.

Mike Tyson vs Jake Paul
മൈക്ക് ടൈസനും ജേക്ക് പോളും തമ്മിലുള്ള മത്സരത്തിൽ നിന്ന് എഎഫ്പി

എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് ടൈസൻ- മത്സരശേഷം ജേക്ക് പോൾ പ്രതികരിച്ചു. വീണ്ടും റിങ്ങിലേക്ക് തിരിച്ചുവരുമെന്ന് ടൈസനും സൂചന നൽകി. മത്സരത്തിനു മുൻപ് മൈക്ക് ടൈസൻ ജേക്ക് പോളിന്റെ മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുൻപാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്. 6 വർഷം മുൻപു പ്രഫഷനൽ ബോക്സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്. നെറ്റ്ഫ്‌ളിക്‌സാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com