ടി20 ലോകകപ്പില്‍ ട്രാവിസ് ഹെഡിനൊപ്പം ആരിറങ്ങും? ഓപ്പണര്‍മാരെ ഉറപ്പിച്ച് ഓസീസ്

വാര്‍ണര്‍ വിരമിച്ച ശേഷം ഓപ്പണര്‍മാരായി നിരവധി താരങ്ങളെ പരീക്ഷിച്ചു
Mitchell Marsh and Travis Head during the match
Mitchell Marshx
Updated on
1 min read

സിഡ്‌നി: അടുത്ത വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡിനൊപ്പം ഇറങ്ങേണ്ട സഹ ഓപ്പണറുടെ കാര്യത്തില്‍ വ്യക്തത വരുത്തി വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. ഹെഡിനൊപ്പം താന്‍ ഓപ്പണ്‍ ചെയ്യുമെന്നു മാര്‍ഷ് വെളിപ്പെടുത്തി.

ഡേവിഡ് വാര്‍ണര്‍ വിരമിച്ച ശേഷം ഓസീസ് പല ഓപ്പണര്‍മാരേയും മാറി മാറി പരീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും ക്ലിക്കായില്ല.

നാളെ മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മാര്‍ഷ്- ഹെഡ് സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. ലോകകപ്പിലും സഖ്യം തുടരും. വാര്‍ണര്‍ വിരമിച്ച ശേഷം മാറ്റ് ഷോര്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജാക് ഫ്രേസര്‍ മക്ഗുര്‍ക് അടക്കമുള്ളവരെയാണ് ഓസീസ് പരീക്ഷിച്ചത്.

Mitchell Marsh and Travis Head during the match
മെസിയുടെ സന്ദർശനം; കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര 5-0ത്തിനു നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് പ്രോട്ടീസിനെ നേരിടാനിറങ്ങുന്ന്. ടിം ഡേവിഡ് അടക്കമുള്ള താരങ്ങള്‍ മിന്നും ഫോമിലാണ്.

പ്രോട്ടീസ് എയ്ഡന്‍ മാര്‍ക്രത്തിന്റെ കീഴിലാണ് പരമ്പര കളിക്കാനിറങ്ങുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ടീമിനു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മാര്‍ക്രം വഹിച്ചത്. ഓസീസിനെതിരെ താരം ഫൈനലില്‍ സെഞ്ച്വറിയും നേടിയിരുന്നു.

Mitchell Marsh and Travis Head during the match
3 കിടിലന്‍ സെഞ്ച്വറികള്‍! കിവികള്‍ 'റണ്‍മല' പണിയുന്നു...
Summary

Australian white-ball skipper Mitchell Marsh says he will open the T20I batting with Travis Head for the foreseeable future as the team looks for stability at the top leading into next year's World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com