പിറന്നാൾ ദിനത്തിൽ കന്നി ലോകകപ്പ് സെഞ്ച്വറി! മിച്ചല്‍ മാര്‍ഷിന് 'ഹാപ്പി ബര്‍ത്ത് ഡേ'

വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയാണ് ബര്‍ത്ത് ഡേ ബോയ് കളം വിട്ടത്
മിച്ചല്‍ മാര്‍ഷ്/ പിടിഐ
മിച്ചല്‍ മാര്‍ഷ്/ പിടിഐ
Updated on: 
1 min read

ബംഗളൂരു: പിറന്നാള്‍ ആഘോഷിക്കുകയാണെങ്കില്‍ ഇങ്ങനെ ആഘോഷിക്കണം. കന്നി ലോകകപ്പ് സെഞ്ച്വറി പിറന്നാള്‍ ദിനത്തില്‍ സ്വന്തമാക്കുക. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനാണ് ഇത്തരമൊരു അപൂര്‍വ ഹാപ്പി ബര്‍ത്ത് ഡേ. 

വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയാണ് ബര്‍ത്ത് ഡേ ബോയ് കളം വിട്ടത്. മാര്‍ഷ് 108 പന്തില്‍ ഒന്‍പത് സിക്‌സും പത്ത് ഫോറും സഹിതം 121 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. 

ലോകകപ്പിലെ കന്നി സെഞ്ച്വറി, ഏകദിനത്തിലെ രണ്ടാം സെഞ്ച്വറി, ഏകദിനത്തിലെ ഏറ്റവും ഉര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നീ നേട്ടങ്ങളും സെഞ്ച്വറിക്കൊപ്പം താരം ചേര്‍ത്തു. ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് നേട്ടത്തിലും വാര്‍ണര്‍ക്കൊപ്പം താരം പങ്കാളിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER