കമ്മിന്‍സ്, ഹെയ്‌സല്‍വുഡ്... ഇപ്പോള്‍ സ്റ്റാര്‍ക്കും; ഓസീസ് 'സൂപ്പര്‍ പേസ് ത്രയം' ഐപിഎല്‍ കളിക്കില്ല?

മൂവരും പരിക്കേറ്റ് വിശ്രമത്തില്‍
Mitchell Starc joins Pat Cummins and Josh Hazlewood, set for delayed IPL 2026
Mitchell Starc, Pat Cummins, Josh Hazlewoodx
Updated on
1 min read

സിഡ്‌നി: പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, ഇപ്പോഴിതാ മിച്ചല്‍ സ്റ്റാര്‍ക്കും. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസ് ത്രയത്തിന്റെ ഐപിഎല്‍ പങ്കാളിത്തം സംശയത്തില്‍. പാറ്റ് കമ്മിന്‍സ് സണ്‍റൈസഴ്‌സ് ഹൈദരാബാദ് നായകനാണ്. ഹെയ്‌സല്‍വുഡ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നിര്‍ണായക താരമാണ്. കഴിഞ്ഞ സീസണില്‍ ആദ്യമായി ആര്‍സിബി കിരീടം സ്വന്തമാക്കിയപ്പോള്‍ ഹെയ്‌സല്‍വുഡിന്റെ ബൗളിങ് നിര്‍ണായകമായിരുന്നു.

ഇരുവരുടേയും പങ്കാളിത്തം തുടക്കത്തിലെ ചില മത്സരങ്ങളിലുണ്ടാകില്ലെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ സ്റ്റാര്‍ക്കിന്റെ പങ്കാളിത്തവും സംശയത്തിലായിരിക്കുന്നത്. മൂവര്‍ക്കും എന്ന് ഐപിഎല്ലിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് സ്റ്റാര്‍ക്ക്. സൂപ്പര്‍ പേസര്‍മാര്‍ക്ക് ടി20 ലോകകപ്പ് പോരാട്ടം നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായത്.

Mitchell Starc joins Pat Cummins and Josh Hazlewood, set for delayed IPL 2026
'തലയും ചേട്ടനും'! സോഷ്യല്‍ മീഡിയ തൂക്കി ധോനി- സഞ്ജു 'ചാറ്റ്' (വിഡിയോ)

മൂവരുടേയും പരിക്ക് പൂര്‍ണമായി ഭേദമായി ഫുള്‍ ഫിറ്റ്‌നസ് ഉറപ്പാക്കിയ ശേഷം മാത്രമേ ഐപിഎല്‍ കളിക്കാന്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ്, താരങ്ങള്‍ക്ക് അനുവാദം നല്‍കു. ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര മത്സര ഷെഡ്യൂള്‍ മുന്നില്‍ കണ്ടാണ് ബോര്‍ഡ് നീങ്ങുന്നത്.

അതിനിടെ മറ്റൊരു ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസും പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നു പുറത്തായിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് എല്ലിസ്. താരത്തിനു സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് വിവരം.

Mitchell Starc joins Pat Cummins and Josh Hazlewood, set for delayed IPL 2026
'ഇനി മുതല്‍ ഇതും നമ്മുടെ നാടാണ്', മകനോട് അമ്മ; ബസിറങ്ങി സഞ്ജു സാംസണ്‍-വിഡിയോ
Summary

Mitchell Starc has joined Pat Cummins and Josh Hazlewood in having a delayed start to the upcoming IPL 2026 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com