mitchell starc bowling
Mitchell Starcx

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടം കൈയന്‍ പേസര്‍; ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്

വിഖ്യാത പാക് പേസര്‍ വസീം അക്രത്തിന്റെ റെക്കോര്‍ഡ് പഴങ്കഥ
Published on

ഗാബ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടം കൈയന്‍ പേസറെന്ന അനുപമ റെക്കോര്‍ഡ് ഇനി മിച്ചല്‍ സ്റ്റാര്‍ക്കിനു സ്വന്തം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് സ്റ്റാര്‍ക്ക് പുതിയ ചരിത്രം എഴുതിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടം കൈയന്‍ പേസറെന്ന പെരുമ അടയാളപ്പെടുത്തിയ വിഖ്യാത പാകിസ്ഥാന്‍ പേസര്‍ വസീം അക്രമിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് പഴങ്കഥയാക്കിയത്.

ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് നേട്ടം 415ല്‍ എത്തി. അക്രത്തിന്റെ പേരില്‍ 414 വിക്കറ്റുകളായിരുന്നു. ഗാബയില്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുത്താണ് സ്റ്റാര്‍ക്ക് ചരിത്ര പുസ്തകത്തില്‍ തന്റെ പേരെഴുതി ചേര്‍ത്തത്.

102 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് വിക്കറ്റ് നേട്ടം 415ല്‍ എത്തിയത്. അക്രം 104 ടെസ്റ്റുകള്‍ കളിച്ചാണ് 414 വിക്കറ്റുകള്‍ വീഴ്ത്തിയത്.

mitchell starc bowling
തുടക്കം വിറച്ചു, പിന്നീട് പൊരുതി, പക്ഷേ... ആഷസില്‍ ഇംഗ്ലണ്ട് പരുങ്ങലില്‍

ഒന്നാം ആഷസ് ടെസ്റ്റില്‍ പെര്‍ത്തില്‍ സ്റ്റാര്‍ക്ക് മാരകമായി പന്തെറിഞ്ഞിരുന്നു. പെര്‍ത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റുകളും വീഴ്ത്തി മാരകമായി പന്തെറിഞ്ഞ സ്റ്റാര്‍ക്ക് മൊത്തം 10 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഗാബയിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ താരം ഇംഗ്ലണ്ടിനെ വിറപ്പിക്കുകയും ചെയ്തു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അക്രമത്തിനൊപ്പമെത്തിയ സ്റ്റാര്‍ക്ക് പിന്നീട് ക്രീസില്‍ നിന്നു പൊരുതാന്‍ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി ഓസീസിനു ബ്രേക്ക് ത്രൂ നല്‍കി.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടം കൈയന്‍ പേസര്‍മാര്‍

മിച്ചല്‍ സ്റ്റാര്‍ക്ക്, ഓസ്‌ട്രേലിയ: 415 വിക്കറ്റുകള്‍

വസീം അക്രം, പാകിസ്ഥാന്‍: 414 വിക്കറ്റുകള്‍

ചാമിന്ദ വാസ്, ശ്രീലങ്ക: 355 വിക്കറ്റുകള്‍

ട്രെന്റ് ബോള്‍ട്ട്, ന്യൂസിലന്‍ഡ്: 317 വിക്കറ്റുകള്‍

സഹീര്‍ ഖാന്‍, ഇന്ത്യ: 311 വിക്കറ്റുകള്‍

mitchell starc bowling
സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് 5 വിക്കറ്റ്
Summary

Mitchell Starc has become the most successful left-arm fast bowler in Test cricket .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com